വരുമാനം കൂടി, സൗദിയുടെ ബജറ്റ് കമ്മി കുറഞ്ഞു

വരുമാനം കൂടി, സൗദിയുടെ ബജറ്റ് കമ്മി കുറഞ്ഞു

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബജറ്റ് കമ്മിയില്‍ 60 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്

റിയാദ്: 2018ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സൗദി അറേബ്യയുടെ ബജറ്റ് കമ്മിയില്‍ കാര്യമായ കുറവ് സംഭവിച്ചു. എണ്ണ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് വരുമാനം കൂടിയതാണ് കാരണം. സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ ശക്തി പ്രാപിക്കുന്നതും സൗദിക്ക് ഗുണം ചെയ്തു.

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ 13.1 ബില്ല്യണ്‍ ഡോളറാണ് സൗദിയുടെ ബജറ്റ് കമ്മി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ് ബജറ്റ് കമ്മിയിലുണ്ടായിരിക്കുന്നത്.

എണ്ണ വരുമാനത്തിലുണ്ടായത് 47 ശതമാനം വര്‍ധനയാണ്. 120.6 ബില്ല്യണ്‍ ഡോളറാണ് എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം. എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ 48 ശതമാനം വര്‍ധനയുണ്ടായി. 56.3 ബില്ല്യണ്‍ ഡോളറായാണ് എണ്ണ ഇതര മേഖലകളിലെ വരുമാനം ഉയര്‍ന്നത്.

2014ല്‍ എണ്ണ വില കൂപ്പുകുത്തിയതിന് ശേഷം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ എല്ലാ വര്‍ഷങ്ങളിലും ബജറ്റ് കമ്മി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലായി സൗദിയുടെ മൊത്തം ബജറ്റ് കമ്മി 260 ബില്ല്യണ്‍ ഡോളറായിരുന്നു. 2018ല്‍ ബജറ്റ് കമ്മി 52 ബില്ല്യണ്‍ ഡോളറായി ചുരുങ്ങുമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.

എണ്ണ ഉല്‍പ്പാദനത്തില്‍ പ്രതിദിനം 500,000 ബാരലിന്റെ വര്‍ധന സൗദി വരുത്തിയിട്ടുണ്ട്.

Comments

comments

Categories: Arabia