റീബ്രാന്‍ഡിംഗ്: 3ജി ഡിജിറ്റല്‍ വേള്‍ഡ് ഇനിമുതല്‍ മൈജി

റീബ്രാന്‍ഡിംഗ്: 3ജി ഡിജിറ്റല്‍ വേള്‍ഡ് ഇനിമുതല്‍ മൈജി

മൈജി ബ്രാന്‍ഡില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പദ്ധതി

കോഴിക്കോട്: വടക്കന്‍ കേരളത്തിലെ പ്രമുഖ ഡിജിറ്റല്‍ മൊബീല്‍ സ്റ്റോറായ 3ജി ഡിജിറ്റല്‍ വേള്‍ഡ് മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്തു. ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മൈജി-മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ് ചെയര്‍മാനും എംഡിയുമായ എ കെ ഷാജിയാണ് ബ്രാന്‍ഡ് മാറ്റം പ്രഖ്യാപിച്ചത്. മൈജി ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ നദീര്‍ സി കെ വി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനീഷ് സി ആര്‍, സംസ്ഥാന മേധാവി മുഹമ്മദ് ജയ്‌സല്‍, സെയില്‍സ് എജിഎം ഫിറോസ് കെ കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ വിപണിയില്‍ 3ജി എന്ന പേരിലും മധ്യ, ദക്ഷിണ കേരളത്തില്‍ മൈജി എന്ന പേരിലും ഒരേ മാനേജ്‌മെന്റിന്റെ കീഴിലാണ് കമ്പനി ഇതു വരെ പ്രവര്‍ത്തിച്ചിരുന്നത്. 13ാം വാര്‍ഷിക വേളയിലാണ് റീബ്രാന്‍ഡിംഗ് നടന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപോക്താക്കള്‍ക്കായി വന്‍ സമ്മാന പദ്ധതികളും ആനൂകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ പിന്തുണയും ജീവനക്കാരുടെ ആത്മാര്‍ത്ഥതയുമാണ് കമ്പനിയുടെ വിജയരഹസ്യമെന്ന് എ കെ ഷാജി അഭിപ്രായപ്പെട്ടു. കമ്പനിയുടെ തുടക്കം മുതലുള്ള ജീവനക്കാരെല്ലാം ഇന്നും ഞങ്ങള്‍ക്കൊപ്പമുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ സ്‌പോണ്‍സറാണ് മൈജി. മൈജി ബ്രാന്‍ഡില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ട്. ആദ്യം സംസ്ഥാനമൊട്ടാകയും പിന്നീട് ദേശീയ, അന്തര്‍ദേശീയ വിപണികളിലേക്കും വളരാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വിലയില്‍ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന തലമുറകളെ അടുത്തറിയുന്ന ഒരു സുഹൃത്തായിട്ടാകണം മൈജിയെ എല്ലാവരും ഓര്‍ക്കേണ്ടത് എന്നാണ് കമ്പനിയുടെ ആഗ്രഹം – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ഒരൊറ്റ ഷോറൂമില്‍ നിന്ന് ബിസിനസ് യാത്രയാരംഭിച്ച 3ജിക്ക് ഇന്ന് 65 ഷോറൂമുകളും 30 ഉപഭോക്താക്കളും 3000 ഓളം ജീവനക്കാരുമാണുള്ളത്. 500 കോടി രൂപയാണ് വിറ്റുവരവ്. 50 അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ 400 പരം ഉല്‍പ്പന്നങ്ങള്‍ മൈജി സ്റ്റോറില്‍ ലഭ്യമാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഇപ്പോള്‍ മൈജിക്ക് ഷോറൂമുകളുള്ളത്. അടുത്ത മാസം തിരുവനന്തപുരം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഷോറൂമുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്ത് 100 ഷോറൂമുകളും 700 കോടി രൂപയുടെ വിറ്റുവരവുമാണ് മൈജി ലക്ഷ്യമിടുന്നത്. സാമ്പത്തിക സേവന കമ്പനികളുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി ലളിത തവണകളില്‍ അതിവേഗ ഫിനാന്‍സ്, ഈസി ഡോക്യുമെന്റേഷന്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളും മൈജി കെയര്‍, മൈജി പ്രിവിലേജ് കാര്‍ഡ്, ഡി ഡോട്ട് പ്രൊട്ടക്ഷന്‍ പ്ലസ്, എക്‌സ്‌ചേഞ്ച് സ്‌കീം, ഓര്‍ഡര്‍ നല്‍കിയാല്‍ ഉല്‍പ്പനം സൗജന്യമായായി വീട്ടിലെത്തിച്ചു നല്‍കുന്ന എക്‌സ്പ്രസ് ഹോം ഡെലിവിറി തുടങ്ങിയ സേവനങ്ങളും കമ്പനി നല്‍കുമെന്ന് എ കെ ഷാജി വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: myg