സോഷ്യല്‍ വെഞ്ച്വര്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രം; കൈകോര്‍ത്ത് എംഫസിസും ഐഐഎം ബാംഗ്ലൂരും

സോഷ്യല്‍ വെഞ്ച്വര്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രം; കൈകോര്‍ത്ത് എംഫസിസും ഐഐഎം ബാംഗ്ലൂരും

16 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു

മുംബൈ: സാമൂഹ്യ സംരംഭങ്ങളെ ഇന്‍ക്യുബേറ്റ് ചെയ്യാനുള്ള പദ്ധതിക്കായി ഐടി സേവനദാതാക്കളായ എംഫസിസും ഐഐഎം ബാംഗ്ലൂരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററായ എന്‍സിആര്‍സിഇഎല്ലും തമ്മില്‍ സഹകരിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളെ സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ സഹായിക്കുകയും വിദ്യാഭ്യാസം, നിത്യജീവിതം, ഭിന്നശേഷി തുടങ്ങിയ മേഖലകളില്‍ വികസനയോഗ്യമായ പ്രവര്‍ത്തന മാതൃകകള്‍ വികസിപ്പിക്കുകയുമാണ് സോഷ്യല്‍ വെഞ്ച്വര്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന്റെ ലക്ഷ്യം. പ്രവര്‍ത്തനമാരംഭിച്ച് ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെയായ പ്രാരംഭഘട്ട സാമൂഹ്യ സംരംഭങ്ങളെയാണ് പ്രോഗ്രാം പിന്തുണയ്ക്കുക.

സോഷ്യല്‍ വെഞ്ച്വര്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിന്റെ ഭാഗമാകുന്നതിന് ലഭിച്ച 550 അപേക്ഷകളില്‍ നിന്ന് മൂന്നു മാസത്തെ പ്രീ- ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലൂടെ 16 സാമൂഹ്യ സംരംഭങ്ങളെയാണ് തെരഞ്ഞെടുത്തത്. ടാക്‌സ്ഷീ സര്‍വീസ്, ഇക്കോനട്ട് പ്രൊഡ്യൂസര്‍, ബ്ലിങ്ക് റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ്, തിങ്ക്‌സോണ്‍, റൂറല്‍ കാരവന്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ധനസഹായവും ഓണ്‍സൈറ്റ് അടിസ്ഥാനസൗകര്യങ്ങളും വര്‍ക്ക്‌ഷോപ്പ് പോലുള്ള വിവിധ പരിപാടികളിലൂടെ പ്രത്യേക മേഖലകളിലെ വെല്ലുവിളികള്‍ അതിജീവിക്കാനുള്ള സഹായവും ലഭ്യമാക്കും. കൂടാതെ ആവാസവ്യവസ്ഥയിലെ പങ്കാൡകളുമായും ഐഐഎം-ബാംഗ്ലൂര്‍ അധ്യാപകര്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍, ഈ മേഖലയിലെ വിദഗ്ധര്‍ എന്നിവരുമായി സംവദിച്ചുകൊണ്ട് നെറ്റ്‌വര്‍ക്ക് വികസിപ്പിക്കാനും സംരംഭങ്ങള്‍ക്ക് സാധിക്കും.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ കഴിവുകള്‍ വര്‍ധിച്ചു വരുന്നതായിട്ടാണ് കാണുന്നതെന്നും എന്നിരുന്നാലും സാമൂഹ്യ സംരംഭങ്ങള്‍ക്ക് ഇപ്പോഴും വേണ്ടത്ര സഹായം ലഭ്യമാകുന്നില്ലെന്നും എംഫസിസ് എച്ച്ആര്‍ വിഭാഗം മേധാവി ശ്രീകാന്ത് കാറ പറഞ്ഞു. സാമൂഹ്യസേവന മേഖലയിലെ സംരംഭങ്ങള്‍ക്കും പ്രമുഖ ഇന്‍ക്യുബേറ്ററുകളില്‍ നിന്ന് ശരിയായ പിന്തുണ ലഭ്യമാകേണ്ടത് ആവശ്യമാണ്. ഐഐഎം ബാംഗ്ലൂരുമായുള്ള പങ്കാളിത്തത്തിലൂടെ ഇവര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശവും സൗകര്യങ്ങളും നല്‍കികൊണ്ട് ഈ പിന്തുണ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy