ജാഗ്വാറിന്റെ ഇലക്ട്രിക് ഐ-പേസ് ജര്‍മനിയുടെ കാര്‍ ഓഫ് ദ ഇയര്‍

ജാഗ്വാറിന്റെ ഇലക്ട്രിക് ഐ-പേസ് ജര്‍മനിയുടെ കാര്‍ ഓഫ് ദ ഇയര്‍

58 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ജാഗ്വാര്‍ ഈ നേട്ടം കൈവരിച്ചത്

ക്രോണ്‍ബെര്‍ഗ്: ജര്‍മന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ജാഗ്വാര്‍ ഐ-പേസ് ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവി സ്വന്തമാക്കി. താരതമ്യ പരിശോധനയില്‍ 59 കാറുകള്‍ ഓടിച്ച് പരിശോധിച്ച 12 വിദഗ്ധ മാധ്യമപ്രവര്‍ത്തകരുടെ പാനലില്‍ നിന്ന് ജാഗ്വാര്‍ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡിന്റെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് വാഹനം (ഇവി) ഏറ്റവുമധികം വോട്ടുകള്‍ നേടി. ഐ-പേസിന്റെ വിപ്ലവകരമായ ഡ്രൈവിംഗ് ഊര്‍ജസ്വലതയുടെയും പ്രവര്‍ത്തനമികവിന്റെയും സ്റ്റൈലിന്റെയും സംയോജനം അവര്‍ക്ക് പ്രിയങ്കരമായി. ഇലക്ട്രിക് വാഹന നിര്‍മിതിയുടെ നേട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത വിധം ഉപയോഗപ്പെടുത്തിയിരിക്കുന്ന വാഹനം കൂടിയാണ് ജാഗ്വാര്‍ ഐ-പേസ് എന്ന് അവാര്‍ഡ് ജൂറി അംഗം ജെന്‍സ് മെയ്‌നേഴ്‌സ് അഭിപ്രായപ്പെട്ടു.

അവാര്‍ഡ് നേടുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വാഹനങ്ങളില്‍ ഈ ബ്രിട്ടീഷ് ഇവി മുന്നിലെത്തി. ഡിസൈന്‍, പ്രവര്‍ത്തനമികവ്, റൈഡ്, ഹാന്‍ഡ്‌ലിംഗ്, ഭാവിയിലെ സാമര്‍ത്ഥ്യം, ഓരോ മോഡലിന്റെയും റോഡിലും ബില്‍സ്റ്റര്‍ ബെര്‍ഗ് സര്‍ക്യൂട്ടിലുമുള്ള പൊതുപ്രസക്തി എന്നിവയാണ് ജൂറി വിലയിരുത്തിയത്.
കമ്പനിയുടെ ആദ്യത്തെ സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായ ജാഗ്വാര്‍ ഐ-പേസിന് ജര്‍മന്‍ മാധ്യമങ്ങളുടെ ഈ വലിയ അംഗീകാരം ലഭിച്ചതില്‍ അത്യധികം അഭിമാനമുണ്ടെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സിഇഒ പ്രൊഫ. ഡോ. റാല്‍ഫ് സ്‌പെത്ത് പറഞ്ഞു. പ്രീമിയം ബ്രാന്‍ഡുകളുടെ ജന്മദേശത്തു നിന്ന് ലഭിക്കുന്ന ഇത്തരം ഒരു അവാര്‍ഡ് അമൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ-പേസും ഇ-പേസ് കോംപാക്റ്റ് പെര്‍ഫോമന്‍സ് എസ്‌യുവിയും വിമന്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. നവംബര്‍ 12 നാണ് വിജയിയെ പ്രഖ്യാപിക്കുക.

Comments

comments

Categories: Auto