സാങ്കേതികവിദ്യയിലും സാമൂഹിക സേവനത്തിലും തനത് മാതൃകയുമായി ഫിസാറ്റ്

സാങ്കേതികവിദ്യയിലും സാമൂഹിക സേവനത്തിലും തനത് മാതൃകയുമായി ഫിസാറ്റ്

അങ്കമാലി എന്ന പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ മുന്‍നിരയിലേക്ക് കൊണ്ട് വരുന്നതില്‍ ഫെഡറല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വഹിച്ച പങ്ക് വളരെ വലുതാണ്. സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മികവ് പുലര്‍ത്തുന്ന അനേകം സ്ഥാപനങ്ങളില്‍ ഒന്നായി മാറാതെ സാമൂഹിക സേവനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും എല്ലാം തനത് മാതൃക സൃഷ്ടിച്ചു കൊണ്ടാണ് ഫിസാറ്റ് മുന്നേറുന്നത്. സമൂഹ നന്‍മ ലക്ഷ്യമിട്ട് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതില്‍ എന്നും ഈ സ്ഥാപനം മുന്നില്‍ നില്‍ക്കുന്നു.പോള്‍ മുണ്ടാടന്‍ എന്ന ധീഷണാശാലിയായ ചെയര്‍മാന്റെ ഭരണ മികവില്‍ ഫിസാറ്റ് പകരം വയ്ക്കാന്‍ മാതൃകകളില്ലാത്ത തലത്തിലേക്ക് ഉയരുകയാണ്

ഒരു ഉന്നത വിദ്യാഭ്യസ സ്ഥാപനം വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിന്റെ ഇത്രയേറെ പ്രിയപ്പെട്ടതാകണം എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് 2002 ല്‍ അങ്കമാലി മൂക്കന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി.അഡ്വ. പി വി മാത്യു ആയിരുന്നു സ്ഥാപനത്തിന് തുടക്കം കുറിച്ചത്.
സ്ഥാപനത്തിലെ ഓരോ തൂണിനും, തുരുമ്പിനും ആ ക്രാന്തദര്‍ശിയുടെ ദീര്ഘവീക്ഷണത്തിന്റെ ചരിത്ര പറയാനുണ്ട്. ഒരു വ്യാഴവട്ടക്കാലം ചെയര്‍മാനായി തുടര്‍ന്ന് അദ്ദേഹം 2013 ല്‍ വിരമിക്കുമ്പോള്‍ ഫിസാറ്റ് കേരളത്തിലെ മുന്‍കിട സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞിരുന്നു. ഒരു ഗ്രാമത്തിലെത്തി നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് കാണുന്ന ഈ ഉയര്‍ച്ചയിലേക്ക് ഫിസാറ്റ് എത്തി നില്‍ക്കുമ്പോള്‍ ആ ക്രാന്തദര്‍ശിയുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും വിസ്മരിക്കപ്പെടാവുന്നതിലും അപ്പുറമാണ്.

ഫിസാറ്റിനെ കണ്ടുപിടുത്തങ്ങളുടെയും നൂതന ആശയങ്ങളുടെയും അക്കാദമിക് മികവിന്റെയും കേന്ദ്രമായി വളര്‍ന്നതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും മാനേജ്‌മെന്റും വഹിക്കുന്ന പങ്ക് ചെറുതല്ല. ബി.ടെക് , എം ടെക് , എം സി എ , എം ബി എ തുടങ്ങിയ കോഴ്‌സുകളില്‍ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തുന്ന പഠനമികവിന്റെ പിന്നില്‍ സ്ഥാപനം നല്‍കുന്ന അടിയുറച്ച പരിശീലനം തന്നെയാണ്. ഒരേ സമയം തൊഴില്‍ നൈപുണ്യവും തൊഴില്‍ അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി നല്‍കുന്നതില്‍ സ്ഥാപനം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു.പോള്‍ മുണ്ടാടന്‍ ചെയര്‍മാനായുള്ള ഫെഡറല്‍ ബാങ്ക് ഓഫീസര്‍ഴ്‌സ് അസോസിയേഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ആണ്. അദ്ധ്യാപക വിദ്യാര്‍ത്ഥി മാനേജ്‌മെന്റ് വേര്‍തിരിവുകള്‍ക്കപ്പുറം എല്ലാവരും ചേര്‍ന്ന ഫിസാറ്റ് കുടുംബമെന്ന കൂട്ടായ്മയില്‍ കോര്‍ത്തിണക്കിയ ഒറ്റ ചരടാണ് ഫിസാറ്റ്.അതിനാല്‍ തന്നെ സാമൂഹിക പ്രശ്‌നങ്ങളിലും ആഴത്തില്‍ ഇടപെടാന്‍ സ്ഥാപനത്തിന് കഴിയുന്നു

പ്രളയത്തില്‍ വേദനിച്ചവരെ മാറോടണച്ചപ്പോള്‍

തിമിര്‍ത്തു പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും അനേകരുടെ സ്വപ്നങ്ങളും സമ്പാദ്യങ്ങളും വെള്ളത്തില്‍ കുതിര്‍ന്നുപോയപ്പോള്‍ ആദ്യം ഓടിയെത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഫിസാറ്റ്. പ്രളയ ദിനങ്ങളില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകളുടെ കൂടെ നിന്ന് അവശ്യ സാധങ്ങള്‍ എല്ലാം നല്‍കി സ്‌നേഹത്തോടെ അവരോടൊപ്പം ഒരമ്മക്ക് തുല്യം നിന്നു സംരക്ഷിക്കുന്നതില്‍ ഫിസാറ്റ് വഹിച്ച പങ്ക് ചെറുതല്ല. തുടര്‍ന്ന് വെള്ളമിറങ്ങിയപ്പോള്‍ മുന്നൂറ് വീടുകളുടെ പുനരുദ്ധാരണ പദ്ധതികളില്‍ പങ്കാളികളായി . ഫിസാറ്റിന്റെ പ്രളയ ദുരിതാശ്വാസ പദ്ധതിയായ പുനര്‍ജനിയുടെ ഭാഗമായി അങ്കമാലി ഇടത്തോട് പാടം കോളനി , കൈയത്തും കുഴി, ചാര്‍ക്കോല കോളനി തുടങ്ങിയ സ്ഥലങ്ങളിലെ നൂറു വീടുകളുടെ പുനരുദ്ധാരണ പദ്ധതികള്‍ പൂര്‍ത്തിയായി ആളുകള്‍ക്ക് കൈമാറി കഴിഞ്ഞു. മറ്റു നിര്‍മ്മാണ പദ്ധതികള്‍ പുരോഗമിക്കുകയാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആയിരത്തിലേറെ വിദ്യാര്‍ത്ഥികളും മുന്നൂറോളം അധ്യാപകരും മാനേജ്‌മെന്റും തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത്ഭുതം സംഭവിക്കുകയായിരുന്നു.

പുനര്‍ജനിയില്‍ സ്‌നേഹവീട് ഒരുങ്ങുന്നു

ഫിസാറ്റിന്റെ പുനരുദ്ധാരണ പദ്ധതിയായ പുനര്‍ജനിയില്‍ മുന്ന് പുതിയ വീടുകളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് . സാമൂഹിക വേര്‍തിരിവുകള്‍ ഇല്ലാതെ സമഭാവനയോടെയാണ് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കികൊണ്ടിരിക്കുന്നത് . മഴയില്‍ പൂര്‍ണമായും ഒലിച്ചുപോയ വീടുകളുടെ ശോചനീയമായ അവസ്ഥ തിരിച്ചറിഞ്ഞു ഫിസാറ്റ് മാനേജ്‌മെന്റ് അര്‍ഹരായ ആളുകള്‍ക്ക് സ്‌നേഹ വീട് ഒരുക്കുകയായിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും വീടുകളുടെ നിര്‍മ്മാണത്തിനുമായി അന്‍പത് ലക്ഷം രൂപയുടെ പദ്ധതികളാണ് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫിസാറ്റ് എന്ന ഈ വിദ്യാഭ്യാസ ഗുരുകുലം സമൂഹത്തിന് സംഭാവന ചെയ്യുന്നത് .

കണ്ടുപിടുത്തങ്ങള്‍ക്കും സംരംഭകത്വത്തിനുമായി ഫാബ് ലാബ്

പുതിയ തലമുറക്ക് കണ്ടുപിടുത്തങ്ങള്‍ക്കും സംരംഭകത്വത്തിനും വേണ്ട പിന്തുണ നല്‍കുന്നതിനായി ഫിസാറ്റ് ഒരുക്കുന്ന വിജ്ഞാന കേന്ദ്രമാണ് ഫാബ്രിക്കേഷന്‍ ലബോറട്ടറി എന്നറിയപ്പെടുന്ന ഫാബ് ലാബ് . നൂതനമായ ആശയങ്ങളുമായി വരുന്ന ഏതൊരു കുട്ടിക്കും അവന്റെ ആശയത്തെ പുതിയ ഉല്‍പന്നമാക്കി മാറ്റുന്നതിനുള്ള സംവിധാനമാണ് ഫാബ് ലാബില്‍ ഒരുക്കിയിരിക്കുന്നത് . ഇതിനോടകം തന്നെ നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും പേറ്റന്‍ഡുകളും ഫാബ് ലാബ് നേടി കഴിഞ്ഞു . സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിയ മികച്ച സംരംഭകത്വ വികസന കേന്ദ്രങ്ങള്‍ക്കുള്ള അവാര്‍ഡിന് ഫിസാറ്റ് ഫാബ് ലാബ് അര്‍ഹമായി ഇരുപത്തി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാബ് ലാബില്‍ പുറമെ നിന്നു നൂതന ആശയങ്ങള്‍ ഉള്ള കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും കണ്ടു പിടുത്തങ്ങള്‍ നല്‍കുന്നതിന് ഫാബ് ലാബ് അവസരം ഒരുക്കുന്നുണ്ട് .

നാക്ക് അക്രഡിറ്റേഷനില്‍ ‘എ’ ഗ്രേഡ്

കോളേജുകളുടെ നിലവാരം വിലയിരുത്തതിന് യു ജി സി ഏര്‍പ്പെടുത്തിയ നാക്ക് അക്രഡിറ്റേഷനില്‍ മറ്റ് എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്ന് വിഭിന്നമായി ഉയര്‍ന്ന സി ജി പി എയോടെ എ ഗ്രേഡ് നേടി എന്നത് ഫിസാറ്റിന്റെ ചെറിയ കാലയളവിന്റെ ചരിത്രത്തിലെ വലിയ നാഴികകല്ലാണ്. കോളേജിന്റെ ഉന്നത പഠന നിലവാരവും മികച്ച പഠന ഗവേഷണ സൗകര്യങ്ങളും സാമൂഹ്യ പ്രതിബന്ധതയോടെ പൊതു താല്‍പര്യ വിഷയങ്ങളിലുള്ള മികച്ച പ്രതികരണവും കണക്കിലെടുത്താണ് അക്രഡിറ്റേഷന്‍ സമിതി എ ഗ്രേഡ് നല്‍കിയത്. ഇതിനു പുറമെ, ഐ എസ് ഓ സര്‍ട്ടിഫിക്കേഷന്റെ പുതിയ മാനദണ്ടമായ കടഛ 9001: 2015 നേടിയ ആദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഫിസാറ്റ്. പഴയ സംവിധാനത്തിന്റെ കാലാവധി 2018 വരെ ഉണ്ടായിരുന്നിട്ടും പുതിയ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് സ്ഥാപനം മാറിയത് ഇവിടെയുള്ള ഗുണമേന്‍യുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും പഠന നിലവാരത്തിന്റെയും പുരോഗതിയില്‍ വന്ന വ്യത്യാസം കൊണ്ടു മാത്രമാണ്.

അവാര്‍ഡുകളുടെ നിറവില്‍

ചെയര്‍മാന്‍ പോള്‍ മുണ്ടാടന്റെ ശക്തമായ നേതൃപാഠവവും ദീര്‍ഘവീക്ഷണവും അനുദിനം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നു. മികച്ച വിദ്യാഭ്യാസ ബ്രാന്‍ഡിനുള്ള 2017 ലെ ഇക്കണോമിക്‌സ് ടൈംസിന്റെ അംഗീകാരം, സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കേരളത്തിലെ മികച്ച സ്ഥാപനങ്ങള്‍ക്കുള്ള പ്രൈം ടൈം റിസേര്‍ച്ച് മീഡിയയുടെ അവാര്‍ഡ്, മികച്ച എന്‍ജിനീയറിംഗ് കോളേജിന് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലും ഇന്‍ഡ്യന്‍ റിസേര്‍ച്ച് മീഡിയയും ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍, സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് മികച്ച സ്ഥാപനത്തിന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ഐ ഇ ഡി സി അംഗീകാരം, കാര്‍ഷിക രംഗത്തെ നൂതന പ്രോജക്ടുകളുടെ അവതരണത്തിന് കൃഷി വകുപ്പിന്റെ അംഗീകാരം, ദീപിക, വണ്ടര്‍ ടൈഡിംഗ്, ഡി. സി മീഡിയ തുടങ്ങിയ മാധ്യമങ്ങളുടെ അംഗീകാരം തുടങ്ങി 29 അവാര്‍ഡുകള്‍ ഫിസാറ്റിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കിട്ടി.

ഇതിനെല്ലാം പുറമെ, 60 ലേറെ യൂണിവേഴ്‌സിറ്റി റാങ്കുകള്‍, ഉയര്‍ന്ന വിജയ ശതമാനം, എം ജി യൂണിവേഴ്‌സിറ്റി പീപ്പിള്‍സ് ഫോറം ഫോര്‍ സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് കാര്‍ഷിക ഊര്‍ജ്ജ മേഖലയില്‍ എക്കാലത്തെയും മികച്ച സംഭാവനകള്‍ പരിഗണിച്ച് ഏര്‍പ്പെടുത്തിയ അവാര്‍ഡ്. ഐ ഐ ടി മുംബൈയുമായി സഹകരിച്ചുള്ള ഏകലവ്യ ഈയന്ത്ര പ്രോജക്ടുകള്‍, സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് 50 കിലോ വാട്ട് വൈദ്യുതി ഉത്പ്പാദനം, അക്വാ പോണിക്‌സ്, ജൈവപച്ചക്കറികളുടെ ഉത്പ്പാദനം, മാലിന്യ ജലസംസ്‌കരണം തുടങ്ങി കാര്‍ഷിക ഊര്‍ജ്ജ മേഖലയില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് സര്‍ക്കാരും, സര്‍ക്കാരിതര ഏജന്‍സികളും നല്‍കിയഅംഗീകാരങ്ങള്‍ നിരവധിയാണ്.

സംരംഭകത്വ സ്ഥാപനങ്ങള്‍ നിരവധി ഉയര്‍ന്നു വരണമെന്ന ലക്ഷ്യത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായും അധ്യാപകര്‍ക്കയും നടത്തുന്ന മേയ്‌ക്കേഴ്‌സ് വര്‍ക്ക്‌ഷോപ്പ് വിവിധ തലങ്ങളില്‍ നിന്നും ഇതിനോടകം നിരവധി അംഗീകാരങ്ങള്‍ നേടിക്കഴിഞ്ഞു. അജഖ അയറൗഹ ഗമഹമാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, കേരള സ്റ്റാട്ടപ്പ് മിഷന്‍, എ ഐ സി ടി ഇ, ഫെഡറല്‍ ബാങ്ക് മറ്റ് ബാങ്കുകളുടെ കൂട്ടായ്മ തുടങ്ങിയവയുടെ സഹകരണം വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടി ഗുണം ചെയ്യുന്നു. ഇന്ത്യക്കകത്തും പുറത്തുമായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് പ്‌ളേസ്‌മെന്റ് വഴി ജോലി നേടിയെടുക്കാന്‍ സാധിച്ചു എന്നത് ഫിസാറ്റിന്റെ മാത്രം പ്രത്യേകതയാണ്.

വിദേശ സര്‍വ്വകലാശാലകളുമായുള്ള സഹകരണം

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ മലേഷ്യ, ജപ്പാന്‍, യു കെ,. സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാ പത്രത്തില്‍ ഒപ്പു വച്ചത് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും പഠന ഗവേഷണ സാദ്ധ്യതകള്‍ വിപുലമാക്കി. കോളേജിലെ ഓരോ കുട്ടിയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി ഇവരെ ചെറുഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകര്‍ മേല്‍ നോട്ടം വഹിക്കുന്ന ഗ്രൂപ്പ് അഡൈ്വസറി സംവിധാനം, പഠനശേഷം മികച്ച തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ പ്ലെയ്‌സ്‌മെന്റ് സെല്ലിന്റെ പ്രവര്‍ത്തനം തുടങ്ങിയവ മാതാപിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ഫിസാറ്റിനെ പ്രിയപ്പെട്ടതാക്കി. എഞ്ചിനീയറിംഗ് മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണം കൂടി വരുന്ന കാലഘട്ടത്തില്‍ എല്ലാ സീറ്റുകളിലും പൂര്‍ണ്ണമായും അഡ്മിഷന്‍ നടന്നതും, മുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നിരക്കില്‍ വിദ്യാഭ്യാസം ഒരുക്കുന്നതും, വിവിധ സ്‌കോളര്‍ഷിപ്പുകളിലൂടെ 8 കോടിയിലധികം രൂപയുടെ ധനസഹായം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതും ഫിസാറ്റിനെ മറ്റ് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് വിത്യസ്തമാക്കി.

സാമൂഹ്യ പ്രതിബന്ധതയിലുള്ള വിശ്വാസ്യത

സമൂഹത്തിലെ വേദനയനുഭവിക്കുന്നവരോടും വിഷമിക്കുന്നവരോടുമുള്ള പ്രതിബന്ധതയും അര്‍ഹരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത് എന്ന തിരിച്ചറിവിലും നിന്നാണ് ഫിസാറ്റ് പിറന്നത്. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായുള്ള നടപടികള്‍, റോഡ് സേഫ്റ്റി ക്ലബുകള്‍, മദ്യവര്‍ജ്ജന സെമിനാറുകള്‍, മയക്കു മരുന്നുപയോഗ ദൂഷ്യങ്ങള്‍, രക്തദാന സന്ദേശങ്ങള്‍, സാമ്പത്തിക സഹായ പദ്ധതികള്‍ പാവപ്പെട്ടവര്‍ക്ക് പത്തിലേറെ പുതിയ വീടുകള്‍, ഓര്‍ഫനേജ് സന്ദര്‍ശനങ്ങള്‍, സാക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണം, ആരോഗ്യ പരിപാലനം, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 8 കോടി രൂപയുടെ പഠന സഹായം സമൂഹത്തിലെ അര്‍ഹരായ വ്യക്തികള്‍ക്ക് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന സ്ഥാപനം തുടങ്ങി നിരവധി നേട്ടങ്ങള്‍ ഫിസാറ്റിനു മാത്രം അവകാശപ്പെട്ടതാണ്.

ഒരു കലാലയത്തിന്റെ ശക്തികേന്ദ്രം എന്നത് എപ്പോഴും അവിടത്തെ ലൈബ്രറിയാണ്. മുപ്പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ മൂന്നു നിലകളിലായി ക്രമീകരിച്ചിരിക്കുന്ന ലൈബ്രറിയില്‍ എഴുപതിനായിരത്തിലധികം പുസ്തകങ്ങളാണ് ഉള്ളത്. പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയിതിരിക്കുന്ന ലൈബ്രറിയില്‍ 10000 ലേറെ ഓണ്‍ലൈന്‍ ജേര്‍ണലുകളും 500 ലേറെ പ്രസിദ്ധീകരണങ്ങളുമുണ്ട്. 60 ലേറെ ഇന്റര്‍നെറ്റ് കണക്ഷനുകളോടെയുള്ള ഡിജിറ്റല്‍ ലൈബ്രറിയും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളോടും അനുബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ലൈബ്രറികളും ഉള്‍പ്പടെ 10 ലൈബ്രറികള്‍ എന്നത് ഇവിടത്തെ പ്രത്യേകതയാണ്

Comments

comments

Categories: FK Special, Slider
Tags: Fisat