വൈറ്റമിന്‍ ഇ: ഇന്ത്യയിലെ ആദ്യത്തെ ഹാന്‍ഡ് ബുക്ക് പുറത്തിറക്കി

വൈറ്റമിന്‍ ഇ: ഇന്ത്യയിലെ ആദ്യത്തെ ഹാന്‍ഡ് ബുക്ക് പുറത്തിറക്കി

വൈറ്റമിന്‍ ഇയുടെ സവിശേഷതകള്‍ രാജ്യത്തെ 90 ശതമാനത്തിലധികം പേരും അവഗണിക്കുന്നു

കൊച്ചി: വൈറ്റമിന്‍ ഇയുടെ ഗുണങ്ങളും പ്രയോജനങ്ങളും വിശദമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഹാന്‍ഡ് ബുക്ക് ‘വൈറ്റമിന്‍ ഇ: ക്ലിനിക്കല്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് എവിഡെന്‍സസ്’ എന്ന പേരില്‍ ഇന്ത്യയിലെ മെര്‍ക്ക് കണ്‍സ്യൂമര്‍ ഹെല്‍ത്ത് ഇന്ത്യ പ്രസിദ്ധീകരിക്കുന്നു. പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധരായ ഡോ. വൈ കെ ഗുപ്ത, ഡോ. എ സി ആനന്ദ് എന്നിവര്‍ എഡിറ്റ് ചെയ്ത ബുക്ക് ഒരു സപ്ലിമെന്റ് എന്ന നിലയിലുള്ള വൈറ്റമിന്‍ ഇയുടെ നാനാവിധമായ ഉപയോഗങ്ങളുടെ സംയോജനം കൂടിയാണ്.

വെറും 9% ഇന്ത്യക്കാര്‍ക്ക് മാത്രമാണ് വൈറ്റമിന്‍ ഇയുടെ പങ്കിനെക്കുറിച്ച് അവബോധമുള്ളത്. അധികം പ്രാധാന്യം നല്‍കാത്ത നിരവധി ജീവിത ശൈലി സൃഷ്ടിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കെതിരായ സംരക്ഷണവും വൈറ്റമിന്‍ ഇ നല്‍കുന്നുവെന്ന വസ്തുത എടുത്തുകാട്ടുകയാണ് ഈ ബുക്കിന്റെ ലക്ഷ്യം. പ്രമുഖ ഡോക്റ്റമാര്‍മാരുടെയും സ്പ്രിംഗര്‍ പബ്ലിക്കേഷന്‍സിന്റെയും സഹകരണത്തോടെ വൈറ്റമിന്‍ ഇ യെക്കുറിച്ചുള്ള സമഗ്രമായ പുസ്തകം പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ മെര്‍ക്കിന് അഭിമാനമുണ്ടെന്ന് മെര്‍ക്ക് ഇന്ത്യ എംഡി മിലിന്ദ് തട്ടെ പറഞ്ഞു.

വൈറ്റമിന്‍ ഇ ഉപയോഗിക്കുന്നവര്‍ക്ക് പോലും കുറഞ്ഞ അവബോധമാണുള്ളതെന്ന് ഡോ. എ സി ആനന്ദ് അഭിപ്രായപ്പെട്ടു. ഉദാഹരണത്തിന്, ഇന്ത്യന്‍ ജനസംഖ്യയുടെ 30% വും അലര്‍ജിക് റൈനൈറ്റിസ്, ആസ്ത്മ ബാധിതരാണെങ്കിലും വൈറ്റമിന്‍ ഇയുടെ ആന്റി-ഇന്‍ഫഌമേറ്ററി, ആന്റിഓക്‌സിഡന്റ് സ്വഭാവം ഇരു രോഗങ്ങള്‍ക്കുമെതിരേ ശക്തമായ സംരക്ഷണം നല്‍കുമെന്നറിയുന്നവര്‍ വളരെ കുറവാണ്. അതുപോലെ, 40 നും 50 നും ഇടയില്‍ പ്രായമുള്ള ഏകദേശം 50% സ്ത്രീകളിലും ഫൈബ്രോസിസ്റ്റിക് ബ്രസ്റ്റ് ഡിസീസ് എന്ന രോഗം കണ്ടുവരുന്നുണ്ട്. രോഗത്തെ വലിയൊരളവു വരെ ചെറുക്കാന്‍ വൈറ്റമിന്‍ ഇ യുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ക്ക് കഴിയുമെന്ന് അറിയാവുന്നവര്‍ ചുരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News