എസ്ബിഐയുടെ എടിഎം പരിഷ്‌കരണം ഇന്ന് മുതല്‍

എസ്ബിഐയുടെ എടിഎം പരിഷ്‌കരണം ഇന്ന് മുതല്‍

കൊച്ചി: ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എസ്ബിഐയുടെ എടിഎമ്മിലൂടെ ബുധനാഴ്ച മുതല്‍ എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവിലെ ഒരുദിവസം 40,000 രൂപ വരെ എന്ന പരിധിയാണ് ബാങ്ക് കുറച്ചത്.

എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍ലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ദിവസം പിന്‍വലിക്കാനാകും.

എടിഎം ക്ലോണിംഗിലൂടെ വ്യാപകമായി തുക തട്ടുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സെബര്‍ കുറ്റങ്ങള്‍ ഒഴിവാക്കാനാണ് എസ്ബിഐ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. കൂടാതെ ഡിജിറ്റല്‍ ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.

Comments

comments

Categories: Business & Economy
Tags: SBI