ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചു

ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചു

ചെന്നൈ: കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചതായി കണക്കുകള്‍. മുന്‍നിര കമ്പനികളായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയുടെ നിയമനങ്ങളില്‍ വലിയ വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 12 പാദങ്ങളിലെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നിയമനങ്ങളാണ് രണ്ടാം പാദത്തില്‍ ഐടി വ്യവസായ മേഖലയില്‍ ഉണ്ടായത്.

യുഎസ് ഐടി കമ്പനിയായ കോഗ്നിസെന്റ് മറ്റ് കമ്പനികളേക്കാള്‍ കുറവായിരുന്നെങ്കിലും ഈ പാദത്തില്‍ നിയമനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഈ നാലു കമ്പനികളും കൂടി രണ്ടാം പാദത്തില്‍ 34,048 ജീവനക്കാരെയാണ് നിയമിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തേക്കാള്‍ അഞ്ചിരട്ടി കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ഇന്‍ഫോസിസിന്റെയും കോഗ്നിസെന്റിന്റെയും നിയമന നടപടികളില്‍ കുറവനുഭവപ്പെട്ടിരുന്നു.

രണ്ടാം പാദത്തില്‍ ഇക്കാലയളവില്‍ മികച്ച ബിസിനസ് കാഴ്ച്ചവെച്ച ഐടി മേഖലയില്‍ ജീവനക്കാരെ പരമാവധി ഉപയോഗപ്പെടുത്തുകയുമുണ്ടായി. അതേ സമയം പല പുതിയ പ്രോജക്റ്റുകള്‍ക്കുമായി കഴിവുള്ള ജീവനക്കാരുടെ കുറവും അനുഭവപ്പെട്ടിരുന്നു.ഇതിനു മുമ്പ് ഐടി വ്യവസായത്തിന്റെ പ്രതാപകാലത്താണ് ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവര്‍ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയത്. 27,045 പേരെയാണ് അന്ന് ഇവര്‍ നിയമിച്ചത്. അതിനുശേഷം നിയമനങ്ങളുടെ വളര്‍ച്ചാ നിരക്ക് കുറയുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ നിലവിലുള്ള ജീവനക്കാരെ പരമാവധി ഉപയോഗപ്പെടുത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ഈ വര്‍ഷം ജീവനക്കാരുടെ (ട്രെയ്‌നികളെ ഒഴിവാക്കി) ശരാശരി ഓണ്‍സൈറ്റ് ഉപയോഗപ്പെടുത്തലും ഓഫ്‌ഷോര്‍ ഉപയോഗവും യഥാക്രമം 90 ശതമാനം, 85 ശതമാനം എന്ന ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്. എന്നാല്‍ ടിസിഎസ്, ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ ഒന്നിലധിക വര്‍ഷ കാലയളവിലേക്കുള്ള വന്‍കിട ഔട്ട്‌സോഴ്‌സിംഗ് ഇടപാടുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ കൂടുതല്‍ ജീവനക്കാരുടെ ആവശ്യം വരുമെന്നാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

e

Comments

comments

Categories: FK News
Tags: IT companies