ദുബായ് ഗ്ലോബല്‍ വില്ലേജിന് തുടക്കമായി

ദുബായ് ഗ്ലോബല്‍ വില്ലേജിന് തുടക്കമായി

159 ദിവസം നീണ്ടു നില്‍ക്കുന്ന മേള അടുത്ത വര്‍ഷം ഏപ്രില്‍ ആറിന് അവസാനിക്കും

ദുബായ്: ലോകോത്തര ഷോപ്പിംഗ്, എന്റര്‍ടെയ്ന്‍മെന്റ് അനുഭവം പകര്‍ന്നുകൊണ്ട് ദുബായ് ഗ്ലോബല്‍ വില്ലേജിന് തുടക്കമായി. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായാണ് ദുബായ് ഗ്ലോബല്‍ വില്ലേജ് അറിയപ്പെടുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ ഒരുപോലെ ഹരം പകരുന്ന 159 ദിവസം നീണ്ടു നില്‍ക്കുന്ന മേള അടുത്ത വര്‍ഷം ഏപ്രില്‍ ആറിന് അവസാനിക്കും.

ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തിമൂന്നാമത് എഡിഷനില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിവിധ കലാമല്‍സങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ഗ്ലോബല്‍ വില്ലേജ് സിഇഒ ബാദര്‍ അന്‍വാഹി അറിയിച്ചു. 78 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 27ഓളം പുതിയ പലവിയനുകളാണ് നിര്‍മിച്ചിരിക്കുന്നത്. മികച്ച ഷോപ്പിംഗ് അനുഭവത്തിനൊപ്പം സംഗീതം, രുചികരമായ ഭക്ഷണം, കരകൗശല നിര്‍മിതികള്‍ എന്നിവയും മേളയ്ക്ക് മാറ്റ് കൂട്ടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി തയാറാക്കുന്ന അമ്പതിലേറെ റെസ്‌റ്റൊറന്റുകളാണ് ഗ്ലോബല്‍ വില്ലേജില്‍ അണിനിരക്കുക. നൂറിലേറെ കലാകാരന്‍മാരുടെ പരിപാടികളും മേളയില്‍ കാണികള്‍ക്ക് ദൃശ്യവിരുന്നൊരുക്കും.

ശനി മുതല്‍ ബുധനാഴ്ച വരെ വൈകിട്ട് നാല് മണിക്ക് തുടങ്ങുന്ന മേള അര്‍ധരാത്രി വരെ നീളും. വ്യാഴം, വെള്ളി, മറ്റു പൊതു അവധി ദിവസങ്ങളില്‍ വെകിട്ട് നാലു മുതല്‍ പകല്‍ ഒരു മണി വരെയായിരിക്കും മേളയുടെ സമയം. തിങ്കളാഴ്ചകളില്‍ സ്ത്രീകള്‍ക്കും കുടുംബത്തിനും മാത്രമായിരിക്കും പ്രവേശനം.

Comments

comments

Categories: Arabia