ആര്‍ബിഐയുടെ അധികാരത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്രം

ആര്‍ബിഐയുടെ അധികാരത്തില്‍ കൈകടത്തില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ കൈകടത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ സ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.

എല്ലാ സ്ഥാപനങ്ങളും പൊതുതാത്പര്യം സംരക്ഷിക്കണമെന്നും കൂടിയാലോചനകള്‍ പുതിയ കാര്യമല്ലെന്നും കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.വ്യക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനങ്ങള്‍ എടുക്കൂ എന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.

ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ ഏഴ് അനുസരിച്ച് റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത വിധം കേന്ദ്രസര്‍ക്കാര്‍ കൈകടത്തുകയാണെന്നും ഇതില്‍ പ്രതിഷേധിച്ച് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider
Tags: RBI