തായ്‌ലാന്‍ഡിലെ ഗുഹയില്‍നിന്നും രക്ഷപ്പെട്ട കുട്ടികള്‍ മാഞ്ചസ്റ്റര്‍ കളിക്കാരുമായി കൂടിക്കാഴ്ച നടത്തി

തായ്‌ലാന്‍ഡിലെ ഗുഹയില്‍നിന്നും രക്ഷപ്പെട്ട കുട്ടികള്‍ മാഞ്ചസ്റ്റര്‍ കളിക്കാരുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ഈ വര്‍ഷം ജൂണില്‍ രണ്ടാഴ്ചയിലേറെ തായ്‌ലാന്‍ഡിലെ താംലുവാങ് ഗുഹയിലകപ്പെടുകയും പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തുകയും ചെയ്ത 12 കുട്ടികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കളിക്കാരുമായും കോച്ച് ജോസ് മൗറീഞ്ഞോയുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. മാഞ്ചസ്റ്ററിന്റെ പരിശീലന മൈതാനിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൗറീഞ്ഞോയുടെ ടീം എവര്‍ട്ടണിനെ 2-1നു പരാജയപ്പെടുത്തിയിരുന്നു. കളിക്ക് മുന്‍പാണു തായ്‌ലാന്‍ഡിലെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയത്. തായ്‌ലാന്‍ഡിലെ പ്രാദേശിക ഫുട്‌ബോള്‍ ക്ലബ്ബായ വൈല്‍ഡ് ബോഴ്‌സിലെ കളിക്കാരാണു കുട്ടികള്‍. 11നും 16നുമിടയിലുള്ളവരാണു കുട്ടികള്‍. ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മാഞ്ചസ്റ്ററിലെ കളിക്കാരുമായി കൂടിക്കാഴ്ച നടത്തുകയെന്നത്. ഒടുവില്‍ കുട്ടികളുടെ ആ ആഗ്രഹവും സാക്ഷാത്കരിച്ചു. പോള്‍ പോഗ്ബ ഉള്‍പ്പെടെയുള്ള താരങ്ങളുമൊത്ത് കുട്ടികള്‍ ചിത്രവുമെടുത്തു.

Comments

comments

Categories: FK News