ഷഓമി ഫോണുകള്‍ക്ക് സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനുമായി ഡിജിറ്റ് ഇന്‍ഷുറന്‍സ്

ഷഓമി ഫോണുകള്‍ക്ക് സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനുമായി ഡിജിറ്റ് ഇന്‍ഷുറന്‍സ്

ബെംഗളൂരു:ജനറല്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പായ ഡിജിറ്റ് ഇന്‍ഷുറന്‍സ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഫോണുകള്‍ക്കായി മി സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍ അവതരിപ്പിക്കുന്നു. മി ഹോം സ്‌റ്റോറുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിക്കു കീഴില്‍ ഉപഭോക്താക്കളുടെ സ്‌ക്രീനിന് തകരാറു സംഭവിച്ചാല്‍ സ്‌ക്രീന്‍ ഡാമേജ് ഇന്‍ഷുറന്‍സിനു കീഴില്‍ കുറഞ്ഞ ചെലവില്‍ സ്‌ക്രീന്‍ മാറ്റി നല്‍കുന്നതാണ്. ഒരു വര്‍ഷത്തില്‍ രണ്ടു തവണയാണ് ഈ സേവനം ലഭ്യമാകുന്നത്. രാജ്യത്തെ 50 ലധികം വരുന്ന മി ഹോം സ്‌റ്റോറുകളില്‍ പ്രതിവര്‍ഷം 399 രൂപ നിരക്കു മുതല്‍ ഈ ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കുന്നതാണ്.

മി സ്റ്റോറുകളില്‍ നിന്ന് ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഇന്‍ഷുറന്‍സ് സേവനം നല്‍കാനാണ് ഡിജിറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയിടുന്നത്. മി ഹോമുകള്‍ക്ക് മിയുടെ ആരാധകരില്‍ നിന്ന് നിര്‍ണായകമായ പ്രതികരണങ്ങള്‍ നേടാനും അതിനനുസരിച്ച് രാജ്യത്ത് ഭാവിയില്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്ന/സേവനങ്ങള്‍ മികവേറിയതാക്കാനും ഇത് സഹായകമാകും.

സ്മാര്‍ട്ട്‌ഫോണ്‍ പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയുടെ ജീവനാഡിയാണെന്ന് ഡിജിറ്റ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ ജസ്ലീന്‍ കോഹ്‌ലി അഭിപ്രായപ്പെട്ടു. കാബ് ബുക്കിംഗ്, റെസ്‌റ്റോറന്റ് തെരഞ്ഞെടുക്കല്‍ പോലെ ഇന്ന് എല്ലാ കാര്യങ്ങളും സ്മാര്‍ട്ട്‌ഫോണ്‍ വഴിയാണ് നടക്കുന്നത്. ഫോണിനുണ്ടാകുന്ന തകരാറ് നിത്യ ജീവിതത്തെയും ബജറ്റിനെയും വലിയ തോതില്‍ ബാധിക്കും. സ്മാര്‍ട്ട്‌ഫോണ്‍ സാധാരണയായി വരുന്ന തകരാറാണ് സ്‌ക്രീന്‍ ഡാമേജ്. ഷഓമിയുമായി ചേര്‍ന്ന് ഈ പ്രശ്‌നത്തിന് ഇന്‍ഷുറന്‍സ് സേവനം നല്‍കാനാണ് കമ്പനിയുടെ ശ്രമം. ഷഓമിയുമായുള്ള പങ്കാളിത്തത്തിലൂടെ ഭൗതിക സ്റ്റോറുകള്‍ വഴി സേവനം ലഭ്യമാക്കുന്നന്ന പുതിയ വിതരണ ചാനലുകളിലേക്ക് സേവനം വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഓണ്‍ലൈനായും ഇന്‍ഷുറന്‍സ് സേവനം ലഭ്യമാക്കും- അദ്ദേഹം പറഞ്ഞു.

സാധാരണയായി സ്്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനിന് എന്തെങ്കിലും തകറാറു പറ്റിയാല്‍ അത് ശരിയാക്കിയെടുക്കുന്നതിന് ഫോണിന്റെ മോഡലും സ്‌ക്രീന്‍ വലുപ്പവുമനുസരിച്ച് 2000 മുതല്‍ 8000 രൂപ വരെ ചെലവാകും. ഡിജിറ്റ് ഇന്‍ഷുറന്‍സിന്റെ ടെക്‌നോളജി ഉപഭോക്താക്കളെ അനലിക്റ്റിക്‌സ് ആപ്പ് വഴി സ്വയം പഠനത്തിന് വിധേയമാക്കാന്‍ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികളുടെ വേഗത വര്‍ധിപ്പിക്കാനും സഹായിക്കും. 90 ശതമാനത്തിലധികം ക്ലെയിമുകളും 24 മണിക്കൂറിനുള്ളില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. 77 ശതമാനത്തോളം ക്ലെയിമുകള്‍ വീഡിയോ/സെല്‍ഫ് ഡയഗ്‌നോസ്റ്റിക് അപേക്ഷകള്‍ വഴിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.

വിതരണ ശൃംഖല വിപുലമാക്കുന്നതിനും ഭാഗമായി നേരത്തെ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം, ഇ-കൊമേഴ്‌സ് കമ്പനികളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍ എന്നിവരുമായി ഡിജിറ്റ് ഇന്‍ഷുറന്‍സ് പങ്കാളിത്തമുണ്ടാക്കുകയും 40,000 ലധികം മൊബീല്‍ പോളിസികള്‍ വില്‍ക്കുകയും ചെയ്തിരുന്നു. സ്‌ക്രീന്‍ ഡാമേജ് പ്രൊട്ടക്ഷന്‍, ജൂവല്‍റി ഇന്‍ഷുറന്‍സ് പോലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പേടിഎം, ഫഌപ്കാര്‍ട്ട്, സ്റ്റെര്‍ലിംഗ് ഹോളിഡേയ്‌സ്, എസ്ഒടിസി, പോളിസി ബസാര്‍, തനിഷ്‌ക് തുടങ്ങിയവരുമായും കമ്പനി സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Tech
Tags: Xiaomi