റിസര്‍വ് ബാങ്കിന് സ്വയംഭരണം വേണമെന്ന് ആര്‍ബിഐ ജീവനക്കാര്‍

റിസര്‍വ് ബാങ്കിന് സ്വയംഭരണം വേണമെന്ന് ആര്‍ബിഐ ജീവനക്കാര്‍

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ സ്വയംഭരണാധികാരം നിലനിര്‍ത്തണമെന്ന് ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക്് എംപ്ലോയീസ് അസോസിയേഷന്‍( എഐആര്‍ബിഇഎ) ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

രാജ്യത്തെ കേന്ദ്രബാങ്കിന്റെ അടിത്തറയിളക്കിയാല്‍ അത് വലിയ നാശ നഷ്ടമുണ്ടാക്കുമെന്നും അതുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്രബാങ്കിന്റെ തീരുമാനങ്ങളിലും നടപടികളിലും ഇടപെടുന്നതില്‍ നിന്നും പിന്തിരിയണമെന്നും അസോസിയേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അധികാര സ്ഥാനത്തിരുന്ന് ആര്‍ബിഐയുടെ തീരുമാനങ്ങളില്‍ ഇടപെടുന്നതിനു പകരം പ്രശ്‌നങ്ങള്‍ പരിഹാരിക്കാനായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അസോസിയേഷന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നയപരമായ പ്രശ്‌നങ്ങളുണ്ടെന്നതിന് സൂചനകളാണ് കഴിഞ്ഞ ദിവസം വിരാള്‍ ആചാര്യയുടെ പ്രസ്തവനയിലുണ്ടായിരുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും ആചാര്യ അഭിപ്രായപ്പെട്ടിരുന്നു.

Comments

comments

Categories: Banking, Slider
Tags: RBI