ഇന്ധന വില വീണ്ടും കുറഞ്ഞു

ഇന്ധന വില വീണ്ടും കുറഞ്ഞു

കൊച്ചി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. ഇരുപതു പൈസയുടെ കുറവാണ് ഇന്നു പെട്രോള്‍ വിലയില്‍ ഉണ്ടായത്. ഡീസല്‍ വില ലിറ്ററിന് ഏഴു പൈസയും കുറഞ്ഞു.

81.39 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ വില. ഇന്നലെ ഇത് 81.60 രൂപയായിരുന്നു. ഡീസല്‍ വില 77.48രൂപ.

ദിവസങ്ങളുടെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് പെട്രോള്‍ വില 82 രൂപയ്ക്കു താഴെയെത്തിയത്. ഇന്നലെ പെട്രോളിന് വില 30 പൈസയും ഡീസലിന് 21 പൈസയും കുറഞ്ഞിരുന്നു. 13 ദിവസം കൊണ്ട് പെട്രോളിന് 3.32 രൂപയും ഡീസലിന് രണ്ടു രൂപയോളവും കുറഞ്ഞു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍ വില കുറയാന്‍ കാരണം.

Comments

comments

Tags: fuel prices