ലോകപര്യടനത്തിന് ശേഷം ഐഎന്‍എസ് തരംഗിണി തിരികെയെത്തി

ലോകപര്യടനത്തിന് ശേഷം ഐഎന്‍എസ് തരംഗിണി തിരികെയെത്തി

ഇന്ത്യന്‍ നാവിക സേനയുടെ ആദ്യ കടല്‍യാത്രാ പരിശീലന പായ്ക്കപ്പല്‍ ഐഎന്‍എസ് തരംഗിണി ലോക പര്യടനത്തിന് ശേഷം കൊച്ചിയില്‍ തിരിച്ചെത്തി. 200 ദിവസങ്ങള്‍ കൊണ്ട് 13 രാജ്യങ്ങള്‍ ചുറ്റിക്കണ്ടാണ് തരംഗിണി തിരികെയെത്തിയത്.

കമാന്‍ഡര്‍ രാഹുല്‍ മേത്തയുടെ നേതൃത്വത്തില്‍ 9 ഓഫീസര്‍മാരും 43 നാവികരുമായി നാല്‍പ്പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് മടങ്ങിയെത്തിയ പായ്ക്കപ്പലിന് ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് വന്‍ സ്വീകരണം നല്‍കി.

കഴിഞ്ഞ ഏപ്രില്‍ 10നാണ് ഐഎന്‍എസ് തരംഗിണി കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഏഷ്യ ആഫ്രിക്ക,യൂറോപ്പ് തുടങ്ങിയ വന്‍കരകളിലെ വിവിധ രാജ്യങ്ങളിലെ 15ഓളം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചു.അറബിക്കടല്‍,സൂയസ് കനാല്‍,മെഡിറ്ററേനിയന്‍ കടല്‍,ഇംഗ്ലീഷ് ചാനല്‍ തുടങ്ങിയവയിലൂടെ ആയിരുന്നു യാത്ര.

1997 നവംബര്‍ 11ന് കമ്മീഷന്‍ ചെയ്ത തരംഗിണി 20 തവണ ദീര്‍ഘ ദൂര യാത്ര നടത്തിയിട്ടുണ്ട്.2003 ല്‍ ഭൂമിയെ ചുറ്റി സഞ്ചരിച്ച തരംഗിണി ഇതിനകം നാലു ലക്ഷത്തിലധികം കിലോമീറ്റര്‍ യാത്രചെയ്തു ക!ഴിഞ്ഞു

Comments

comments

Categories: Current Affairs