75 ബില്യണ്‍ ഡോളറിന്റെ കരാറിലൊപ്പിട്ട് ഇന്ത്യയും ജപ്പാനും

75 ബില്യണ്‍ ഡോളറിന്റെ കരാറിലൊപ്പിട്ട് ഇന്ത്യയും ജപ്പാനും

ന്യൂഡല്‍ഹി: 75 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. കറന്‍സി കൈമാറ്റമടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

കറന്‍സി കൈമാറ്റ കരാറിലൂടെ ഇന്ത്യയിലെ മൂലധന വിപണിയും രൂപയും കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.

ബംഗ്ലാദേശ്, മ്യാന്മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിദേശകാര്യ പ്രതിരോധ മന്ത്രിതലത്തില്‍ ‘2+2’ ചര്‍ച്ചകള്‍ നടത്താനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.

2013ല്‍ രൂപ മൂല്യത്തകര്‍ച്ച നേരിട്ടപ്പോള്‍ ഇരു രാജ്യങ്ങളും കറന്‍സി കൈമാറ്റം 15 ബില്യണ്‍ ഡോളറില്‍ നിന്ന് 50 ബില്യണ്‍ ഡോളറാക്കുന്നതിന് ധാരണയിലെത്തിയിരുന്നു. അതിവേഗ റെയില്‍ പദ്ധതിയും നാവികസഹകരണവുമടക്കം ആറ് സുപ്രധാന കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്.

Comments

comments

Categories: Current Affairs
Tags: Japan