ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍

ഡെല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ നിലയില്‍. അപായ നിലയും കടന്നാണ് മലിനീകരണത്തിന്റെ തോത് നിലവിലുള്ളത്.അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്.

പലയിടങ്ങളിലും അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കഴിവതും വീടിനുള്ളില്‍ തന്നെ കഴിയാനും മാസ്‌ക് ധരിക്കാനും അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രമായ സഫര്‍ മുന്നറിയിപ്പ് നല്‍കി.

ദസറ ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഡെല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ കോലം കത്തിച്ചതും അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും കൊയ്ത്തു കഴിഞ്ഞ വയലുകളില്‍ തീ കത്തിക്കുന്നതുമാണ് ഇപ്പോള്‍ മലിനീകരണ തോത് വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം .

Comments

comments

Categories: Current Affairs