ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍

ഉപഭോക്താക്കള്‍ക്ക് ദീപാവലി ഓഫറുമായി ബിഎസ്എന്‍എല്‍

ദീപാവലിക്ക് ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുമായി പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ രംഗത്ത്.

‘ദിവാലി മഹാദമാക്ക’ എന്ന പേരില്‍ രണ്ട് പ്രിപെയ്ഡ് റിചാര്‍ജ് പാക്കുകളാണ് ബിഎസ്എല്‍എല്‍ നല്‍കുന്നത്. 1,699 രൂപ, 2,099 രൂപ വില വരുന്ന റീചാര്‍ജ് പ്ലാനുകള്‍ക്ക് 365 ദിവസത്തെ കാലാവധിയുണ്ട്. ഡല്‍ഹി, മുംബൈ അടക്കം എല്ലാ ടെലികോം സര്‍ക്കിളുകളിലും ബിഎസ്എന്‍എല്‍ ദീവാലി മഹാദമാക്കാ ലഭിക്കും.

അണ്‍ലിമിറ്റഡ് കോള്‍, സൗജന്യ പേഴ്‌സണല്‍ റിങ് ബാക്ക് ടോണ്‍, ദിവസവും 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഇതിലൂടെ ലഭിക്കുക.

1,699 രൂപയുടെ പ്ലാനില്‍ ദിവസവും 3ജിബി ഡാറ്റ ലഭിക്കും.1095ജിബി ഡാറ്റയാണ് ആകെ ലഭിക്കുന്നത്.
2,099 രൂപയുടെ പ്ലാനില്‍ 1460ജിബി ഡാറ്റ ലഭിക്കും. ഈ ഓഫറിന് ഡെയ്‌ലി ലിമിറ്റ് ഇല്ല. ബിഎസ്എന്‍എല്‍ 128 കെബിപിഎസ് എഫ്‌യുപി വേഗത ലഭിക്കും.

ബിഎസ്എന്‍എല്ലിന്റെ 1,699 രൂപ ദിവാലി മഹാദമാക്ക 1,699 രൂപയുടെ തന്നെ റിലയന്‍സ് ജിയോ ദിവാലി പ്ലാനുമായാണ് മത്സരിക്കുന്നത്. ജിയോ പ്ലാനില്‍ ഉപഭോക്താകള്‍ക്ക് 1.5ജിബി ഡാറ്റ 365 ദിവസം ലഭിക്കും. കൂടാതെ അണ്‍ലിമിറ്റഡ് കോളും ദിവസേന 100 എസ്എംഎസും ലഭിക്കും. ഈ ഓഫര്‍ നവംബര്‍ 30 വരെയാണ്.

Comments

comments

Categories: Business & Economy
Tags: BSNL