വരുമാനത്തില്‍ 30 ശതമാനം വര്‍ധനവുമായി ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ്

വരുമാനത്തില്‍ 30 ശതമാനം വര്‍ധനവുമായി ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ്

നഷ്ടത്തിലും വര്‍ധന

മുംബൈ: ബുക്ക്‌മൈഷോയുടെ മാതൃ കമ്പനിയായ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30 ശതമാനം വരുമാന വളര്‍ച്ച നേടി. ഇക്കാലയളില്‍ 391 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനമാണ് കമ്പനി നേടിയത്. ഇതില്‍ ഇന്ത്യന്‍ ബിസിനസില്‍ നിന്നു മാത്രം 386 കോടി രൂപ ലഭിച്ചിട്ടുണ്ട്്. മുന്‍ വര്‍ഷം ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് 300.9 കോടി രൂപയുടെ ആകെ പ്രവര്‍ത്തന വരുമാനം നേടിയപ്പോള്‍ 299.5 കോടി രൂപയാണ് ഇന്ത്യന്‍ ബിസിനസ് സംഭാവന ചെയ്തത്്. അടിസ്ഥാന വരുമാന ഉറവിടമായിരുന്ന സിനിമ ടിക്കറ്റ് ബുക്കിംഗ് ബിസിനസ് കാഴ്ച്ച വെച്ച മന്ദഗതിയിലുള്ള വളര്‍ച്ച സിനിമ ഇതര ബുക്കിംഗ് ഇടപാടുകളുടെ ശക്തമായ വളര്‍ച്ച വഴി പരിഹരിക്കപ്പെട്ടു.

ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തില്‍ നിന്ന് 18 ശതമാനം ഉയര്‍ന്ന് 271 കോടി രൂപയായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു വര്‍ഷം മുമ്പ് നേടിയ വളര്‍ച്ചയേക്കാള്‍ കുറവാണ്. 30 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് 2017 വര്‍ഷം കമ്പനി കൈവരിച്ചത്. പേടിഎമ്മുമായുള്ള വിപണി മത്സരത്തില്‍ ആധിപത്യം നേടുന്നതിന് സിനിമ ടിക്കറ്റ് ബുക്കിംഗിന് നല്‍കിയ ഡിസ്‌ക്കൗണ്ടുകളും കാഷ്ബാക്ക് ഓഫറുകളും വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തുന്നത്. ബുക്ക്‌മൈഷോ മാസം തോറും 13 ദശലക്ഷത്തിലധികം ടിക്കറ്റുകല്‍ വില്‍ക്കുമ്പോള്‍ വിപണി ഏതിരാളികളായ പേടിഎം പ്രതിമാസം 4-6 ദശലക്ഷം ടിക്കറ്റുകളാണ് വില്‍ക്കുന്നത്. ബുക്ക്‌മൈഷോയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയുടെ 65-70 ശതമാനവും സിനിമ ടിക്കറ്റ് വില്‍പ്പനയിലൂടെയാണ് നേടുന്നത്. 650 നഗരങ്ങളിലെ 4,500 സ്‌ക്രീനുകളുമായി ബുക്ക്‌മൈഷോ സഹകരിക്കുന്നുണ്ട്. പേടിഎമ്മിനേക്കാള്‍ 500 കൂടുതല്‍ സ്‌ക്രീനുകളാണ് ബുക്ക്‌മൈഷോയ്ക്കുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധിക വരുമാനമായി തല്‍സമയ ഇവന്റുകൡനിന്ന് 12.5 കോടി രൂപ കമ്പനി നേടി. സിനിമ ഇതര ടിക്കറ്റ് ബുക്കിംഗ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുകയും വിഭാഗം വൈവിധ്യവല്‍ക്കരിക്കുകയും ചെയ്ത കമ്പനി കായിക പരിപാടികള്‍, തല്‍സമയ വിനോദ പരിപാടികള്‍ തുടങ്ങി മേഖലകളില്‍ രാജ്യാന്തരതലത്തിലും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. സിനിമ ഇതര ബിസിനസില്‍ നിന്ന് 50 ശതമാന വരുമാന വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ബിസിനസ് വിഭാഗത്തിന് വികസനത്തിനായി കമ്പനി കൂടുതല്‍ തുക ചെലവഴിച്ചു വരുന്നുണ്ട്.

ഇക്കാലയലവില്‍ കമ്പനിയുടെ ആകെ ചെലവിലും വര്‍ധനയുണ്ടായിട്ടുണ്ട്. മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 162 കോടി രൂപയുടെ അറ്റനഷ്ടമാണ് ബിഗ്‌മൈഷോ നേടിയത്. മുന്‍ വര്‍ഷം 139 കോടി രൂപയായിരുന്നു വരുമാനം. കൂടുതല്‍ വിപണികളിലേക്ക് ബിസിനസ് വികസിപ്പിക്കുമെന്നും പഴയതും പുതിയതായി ആരംഭിക്കുന്നതുമായ ബിസിനസുകളില്‍ തുടര്‍ന്നും ദീര്‍ഘകാനാടിസ്ഥാനത്തില്‍ നിക്ഷേപം നടത്തുമെന്നും ബുക്ക്‌മൈഷോ വക്താവ് അറിയിച്ചു.

Comments

comments

Categories: FK News