നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി

നാല് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന അനുമതി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി റദ്ദാക്കി.

പാലക്കാട് പി.കെ ദാസ്, വര്‍ക്കല എസ്.ആര്‍.സി, വയനാട് ഡി.എം, തൊടുപുഴ അല്‍അസര്‍ എന്നീ കോളേജുകളിലെ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ഈ കോളേജുകളിലെ പ്രവേശന നടപടി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയതിന് ശേഷവും ഈ കോളേജുകളില്‍ ഹൈക്കോടതി പ്രവേശനം അനുവദിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കോളേജുകള്‍ക്ക് മതിയായ അടിസ്ഥാന സൗകര്യമില്ലെന്നും പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി ഇല്ലാതെയാണ് കോളേജുകള്‍ പ്രവേശനം നടത്തിയതെന്നുമുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദങ്ങള്‍ കോടതി ശരിവച്ചു.

Comments

comments

Categories: Current Affairs