ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചതായി സുരേഷ് പ്രഭു

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചതായി സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: രാജ്യത്തെ വിവിധ മേഖലകളിലെ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചുവെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി സുരേഷ് പ്രഭു. ഡെല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, സ്മാര്‍ട്ട്‌സിറ്റികള്‍, റെയ്ല്‍വേ, പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാമാണ് റഷ്യ നിക്ഷേപത്തിന് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വിവര സാങ്കേതികവിദ്യയിലും മറ്റ് സേവന മേഖലകളിലും മൂല്യവത്തായ വിപണിയാകാന്‍ റഷ്യയ്ക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2000-2017 കാലയളവില്‍ 1.2 ബില്യണ്‍ യൂഎസ് ഡോളറാണ് റഷ്യ ഇന്ത്യയില്‍ നിക്ഷേപിച്ചത്. എണ്ണ,വാതകം, പ്രതിരോധ ഉപകരണ വിതരണം, വൈദ്യുതി, വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്റ്റുകള്‍ എന്നിവയിലാണ് പ്രധാനമായും റഷ്യ നിക്ഷേപം നടത്തിയത്.

അന്താരാഷ്ട്ര വടക്കുതെക്കന്‍ ഗതാഗത ഇടനാഴി (ഐഎന്‍എസ്ടിസി) സംബന്ധിച്ച് നവംബര്‍ 23ന് ചേരുന്ന ത്രികക്ഷി യോഗത്തില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. മധ്യേഷ്യന്‍ രാജ്യങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഗതാഗത സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഇന്ത്യ, റഷ്യ,ഇറാന്‍ എന്നിവയുടെ സംയുക്ത സംരംഭമാണ് ഐഎന്‍എസ്ടിസി.

Comments

comments

Categories: Current Affairs