ജിയോയ്ക്ക് പിന്നാലെ പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ മറ്റ് ടെലികോം കമ്പനികളും

ജിയോയ്ക്ക് പിന്നാലെ പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ മറ്റ് ടെലികോം കമ്പനികളും

ന്യൂഡെല്‍ഹി: ജിയോയ്ക്കു പിന്നാലെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ തയാറെടുത്ത് രാജ്യത്തെ മറ്റ് ടെലികോം കമ്പനികളും. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, പൊതു മേഖലാ കമ്പനിയായ ബിഎസ്എന്‍എല്‍ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചേക്കുമെന്നാണ് വിവരം.

ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇന്റര്‍നെറ്റില്‍ അശ്ലീല ഉളളടക്കമുളള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരവിട്ടത്. പോണ്‍ വെബ്‌സൈറ്റുകള്‍ യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിരീക്ഷണം.

ടെലികോം വകുപ്പ് രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 827 ഓളം വെബ്‌സൈറ്റുകള്‍ പൂട്ടാനാണ് ടെലികോം വകുപ്പിന്റെ ഉത്തരവ്.

Comments

comments

Categories: Current Affairs, Tech