പണം കൊടുത്ത് അഭിപ്രായം നേടുന്നവര്‍

പണം കൊടുത്ത് അഭിപ്രായം നേടുന്നവര്‍

ഉല്‍പ്പന്നത്തിന് മികച്ച അവലോകനം എഴുതിപ്പിച്ച് വിപണി പിടിച്ചടക്കുന്ന തന്ത്രമാണ് ഓണ്‍ലൈന്‍ വില്‍പ്പനക്കാര്‍ പയറ്റുന്നത്

ഉല്‍പ്പന്നത്തിനോ സേവനങ്ങള്‍ക്കോ പരസ്യം നല്‍കി വിപണിയില്‍ സ്ഥാനമുറപ്പിക്കാനായിരുന്നു പണ്ടേ മുതല്‍കമ്പനികള്‍ ശ്രമിച്ചിരുന്നത്. കൂടുതല്‍ ആളുകളിലേക്ക് ഉല്‍പ്പന്നത്തെ എത്തിക്കാനും അതിന്റെ ഗുണമേന്മകള്‍ ഉപഭോക്താക്കളെ അറിയിക്കാനും ആകര്‍ഷിക്കാനും പരസ്യങ്ങളുടെ സഹായം കൂടിയേ തീരൂ. പല ഉല്‍പ്പന്നങ്ങളും വിപണിയില്‍ എത്തും മുമ്പ് തന്നെ ഉപഭോക്താക്കളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രചാരണമാര്‍ഗമാണിത്. എന്നാല്‍ മല്‍സരാധിഷ്ഠിതലോകത്ത് ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗരൂകരായതിനു പുറമേ ഓണ്‍ലൈന്‍ കമ്പനികള്‍ കൂടി സജീവമായതോടെ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതായി വന്നിരിക്കുന്നു.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച ഉപഭോക്താവിന്റെ അനുഭവമെന്ന നിലയില്‍ അവലോകനങ്ങള്‍ സ്വീകരിക്കുകയും അവ തങ്ങളുടെ വെബ്‌സൈറ്റിലും പരസ്യങ്ങളിലും നല്‍കുന്നതാണ് ഓണ്‍ലൈന്‍ മേഖലയില്‍ കാണുന്ന തന്ത്രം. പോസിറ്റീവ് ഉല്‍പ്പന്ന അവലോകനങ്ങള്‍ക്കും ഉപഭോക്തൃ ഗ്രൂപ്പിന്റെ അന്വേഷണത്തിനും ഫലമായി ചില ഓണ്‍ലൈന്‍ വില്‍പനക്കാര്‍ സൗജന്യ സാധനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് ധാര്‍മ്മികതയ്ക്കു നിരക്കുന്നതല്ല.

ഉപഭോക്തൃ രംഗത്തു പ്രവര്‍ത്തിക്കുന്ന വിച്ച് എന്ന സന്നദ്ധസംഘടന നടത്തിയ അന്വേഷണത്തില്‍ പല പ്രമുഖ കമ്പനികളും ഇത്തരം പണവും പാരിതോഷികങ്ങളും കൊടുത്ത് അനുകൂല അവലോകനങ്ങള്‍ നടത്തുന്നതായി കണ്ടെത്തി. സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് ഇത് കണ്ടു പിടിച്ചത്. കമ്പനി നിയോഗിച്ച അന്വേഷകന്‍ പ്രതിഫലത്തിന് അവലോകനം നടത്തുന്ന നിരവധി അവലോകന ഗ്രൂപ്പുകളെ സമീപിക്കുകയും ഉയര്‍ന്ന റേറ്റിംഗ് അവലോകനങ്ങള്‍ എഴുതാനായി ആവശ്യപ്പെടുകയുമായിരുന്നു. ലോകത്തെ മുന്‍ നിര അവലോകന വെബ്‌സൈറ്റുകളിലൊന്നായ ട്രസ്റ്റ്‌പൈലറ്റിനു തെറ്റായ, പഞ്ചനക്ഷത്ര ശുപാര്‍ശ വാങ്ങാന്‍ സാധിച്ചത് എങ്ങനെയെന്ന് വിച്ച് വിശദീകരിച്ചു.

ഫേസ്ബുക്ക്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചായിരുന്നു അന്വേഷണം. ആമസോണിലൂടെ ഒരു ഉല്‍പ്പന്നം വില്‍ക്കുന്ന അഞ്ച് വില്‍പ്പനക്കാരെ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ഉല്‍പ്പന്നത്തെക്കുറിച്ച് റിവ്യൂ എഴുതി അതിന്റെ ലിങ്ക് പങ്കുവെക്കാമെന്നായിരുന്നു ഉടമ്പടി. തുടര്‍ന്ന് ഉല്‍പ്പന്നത്തെക്കുറിച്ച് സത്യസന്ധമായി വിലയിരുത്തി. അവലോകനങ്ങള്‍ പോസിറ്റീവ് അല്ലാത്തതിനാലോ വില്‍പ്പനക്കാരനെ പിന്നീടു ബന്ധപ്പെടാന്‍ കഴിയാത്തതിനാലോ എന്നാല്‍ അഞ്ചു കേസുകളില്‍ മൂന്നെണ്ണത്തിനു പ്രതിഫലം നല്‍കിയില്ല.

ഉദാഹരണത്തില്‍ അന്വേഷകന്‍ ഒരു സ്മാര്‍ട്ട് വാച്ചിന് ഒരു ഇരട്ടനക്ഷത്ര അവലോകനമാണു നടത്തിയത്. എന്നാല്‍ ഉല്‍പ്പന്നം സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനമുണ്ടായിരുന്നതിനാല്‍ അതിന് ഫൈവ് സ്റ്റാര്‍ റിവ്യൂ വേണമെന്ന് അവര്‍ ശഠിച്ചു. അവലോകനം തിരുത്തിയെഴുതാന്‍ വില്‍പനക്കാരോട് അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്തരം കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.

വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ക്ക് ഫൈവ് സ്റ്റാര്‍ റിവ്യൂ വേണമെന്നാവശ്യപ്പെട്ടു സമീപിച്ച് വില്‍പ്പനക്കാരുമുണ്ട്. ഫോട്ടോകള്‍ക്കൊപ്പം പഞ്ചനക്ഷത്ര അവലോകനം പോസ്റ്റ് ചെയ്ത ശേഷം പ്രിതഫലം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍, അന്വേഷകന്‍ ത്രിനക്ഷത്ര അവലോകനം മാത്രമാണ് നല്‍കിയത്. എന്നാല്‍ പറഞ്ഞതു പോലെ പഞ്ചനക്ഷത്ര അവലോകനം എഴുതുംവരെ അവര്‍ക്ക് പ്രതിഫലം നല്‍കില്ലെന്ന് വില്‍പ്പനക്കാര്‍ നയം വ്യക്തമാക്കി.

ഗുണമേന്മ ഇല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ ഇത്തരം വ്യാജ അവലോകനങ്ങള്‍ വഴി സാധ്യമാണെന്ന് ഇതില്‍ നമിന്നു മനസിലാക്കാം. വ്യാജമായ ഒരു അവലോകനം എങ്ങനെയാണു കണ്ടെത്താനാകുക. റേറ്റിംഗുകളെ ആശ്രയിക്കരുത് എന്നതാണ് ഒന്നാമത്തെ പാഠം. ഏത് ഉല്‍പ്പന്നത്തെക്കുറിച്ചും കൂടുതല്‍ വ്യക്തമായി പഠിക്കുകയും അവലോകനങ്ങള്‍ മനസിരുത്തി വായിക്കുകയും ചെയ്യുക.

തീയതികള്‍ കൃത്യമായി പരിശോധിക്കുകയാണ് മറ്റൊരു മാര്‍ഗം. അവലോകനങ്ങള്‍ പോസ്റ്റുചെയ്ത തിയതി നോക്കുക. അവയില്‍ മിക്കതും ഒരു ചെറിയ കാലയളവില്‍ പോസ്റ്റുചെയ്തിട്ടുണ്ടെങ്കില്‍, അത് തീര്‍ച്ചയായും കരുതിക്കൂട്ടിയുള്ള ഒരു പ്രവര്‍ത്തനമായിരിക്കും. തല്‍പ്പര ഫേസ്ബുക്ക് ഗ്രൂപ്പുകളോ അത്തരം പ്ലാറ്റ്‌ഫോമുകളോ വ്യക്തമായും അതിനു പിന്നില്‍ ഉപജാപം നടത്തിയിട്ടുണ്ടാകാം.

നിഷ്പക്ഷ അവലോകനങ്ങള്‍ മനസിലാക്കുകയാണ് പ്രധാനം. നിരൂപകരെ ക്ലിക്ക് ചെയ്ത് അവരുടെ ചരിത്രം പരിശോധിക്കുക. അവര്‍ എല്ലാത്തിനും പഞ്ചനക്ഷത്ര അവലോകനം നല്‍കുന്നവരാണോ എന്നു നോക്കുക. മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യേക റേറ്റിംഗ് പ്രസ്തുത ഉല്‍പ്പന്നത്തിനു കൊടുക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടോ എന്നെല്ലാം ഇതിലൂടെ മനസിലാക്കാം.

റേറ്റിംഗ് രീതി അഥവാ മാനദണ്ഡം എന്തെന്നു മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഇനിയൊരു മാര്‍ഗം. റിവ്യൂകളെല്ലാം ഒരേ ദിശയിലുള്ളതാണോ, എന്തെങ്കിലും എതിരഭിപ്രായമുണ്ടോ എന്നു നോക്കണം. അല്ലെങ്കില്‍ അത് സംശയിക്കണം. റേറ്റിംഗുകള്‍ വളരെ കുറവാണെങ്കിലും ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് ആളുകള്‍ പൂര്‍ണ്ണമായും ഒരേ റേറ്റിംഗ് കൊടുക്കുക വിചിത്രമാണ്.

പെയ്ഡ്-അവലോകനങ്ങളിലൂടെ വില്‍പനക്കാര്‍ ജനങ്ങളെ കണ്ണില്‍ച്ചോരയില്ലാതെ പറ്റിക്കുകയാണെന്ന് വിച്ചിന്റെ മാനേജിങ് ഡയറക്റ്റര്‍ അലക്‌സ് പറയുന്നു. വ്യാജ അവലോകനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അവര്‍ക്ക് അവസരമൊരുക്കുന്നതിനും അനുവദിക്കില്ലെന്നും ഇതിനായി തങ്ങളുടെ സ്‌ക്രിപ്റ്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതോ ിപ്പോര്‍ട്ടിംഗ് ടൂളുകള്‍ ഉപയോഗിക്കാന്നതോ കണ്ടെത്തിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നുമായിരുന്നു ഇതേപ്പറ്റി ഫേസ്ബുക്കിന്റെ പ്രതികരണം.

ആമസോണാകട്ടെ, പണമോ സൗജന്യങ്ങളോ നല്‍കിയുള്ള ഏതെങ്കിലും തരത്തിലുള്ള റിവ്യുകള്‍ തങ്ങള്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഉപഭോക്താക്കളും വില്‍പനക്കാരും ഞങ്ങളുടെ അവലോകന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പിന്തുടരണം, അല്ലാത്തപക്ഷം അവരുടെ എക്കൗണ്ട് അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തിയിലേക്കു കക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിത്തീരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. തെറ്റായ റിവ്യൂ വയിച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും ആമസോണ്‍ വാഗ്ദാനം ചെയ്തു.

Comments

comments

Categories: FK News