നോക്കിയ 7.1 നവംബറില്‍ ഇന്ത്യയിലെത്തും

നോക്കിയ 7.1 നവംബറില്‍ ഇന്ത്യയിലെത്തും

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 7.1 നംവബര്‍ ആദ്യം ഇന്ത്യയിലെത്തും. 30,000 രൂപ വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഓണ്‍ലൈനായി മാത്രമാണ് ലഭ്യമാകുക.

അടുത്തിടെ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്സ് 2018ല്‍ നോക്കിയ 7.1 എച്ച്എംഡി ഗ്ലോബല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.എച്ച്എംഡി ഗ്ലോബല്‍ നോക്കിയ 7.1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കില്ലെന്നും പകരം നോക്കിയ 7.1 പ്ലസ് എന്ന സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹം.

നോക്കിയ 7.1 ന് 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ചെഡ് ഡിസ്‌പ്ലേയാണുള്ളത്. 19:9 ആണ് ഡിസ്‌പ്ലേയുടെ ആസ്‌പെക്റ്റ് റേഷ്യോ. മറ്റു നോക്കിയ ഫോണുകളില്‍ കണ്ടു വരുന്ന എച്ച്ഡിആര്‍10 സൗകര്യം ഉണ്ടാകും. 636 പ്രോസസര്‍ ആണ് നോക്കിയ 7.1ന് കരുത്തേകുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവും നോക്കിയ 7.1ന് ഉണ്ട്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400ജിബി വരെ സ്റ്റോറേജ് ഉയര്‍ത്താനാകും. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുള്ള 3060എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 7.1നുള്ളത്.

സീസ് ബ്രാന്റിന്റെ ക്യാമറകളാണ് നോക്കിയ 7.1ല്‍. ഇരട്ട പിന്‍ ക്യാമറകളാണ് ഫോണിനുളളത്. 12 മെഗാ പിക്‌സല്‍ 1.8 അപര്‍ച്ചര്‍ പ്രൈമറി ക്യാമറയും 5 മെഗാ പിക്‌സല്‍ 2.4 അപര്‍ച്ചര്‍ സെക്കന്ററി ക്യാമറയും 8മെഗാ പിക്‌സല്‍ മുന്‍ ക്യാമറയുമാണ് നോക്കിയ 7.1നുളളത്.ഡ്യുവല്‍ സിം, 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ടൈപ്പ്‌സി യുഎസ്ബി പോര്‍ട്ട് എന്നീ സൗകര്യങ്ങളുമുണ്ട്. ഗ്ലോസ്സ് മിഡ്‌നൈറ്റ് ബ്ലൂ, ഗ്ലോസ്സ് സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് നോക്കിയ 7.1 എത്തുന്നത്.

Comments

comments

Categories: Business & Economy, Tech
Tags: Nokia