2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് മാരുതി സുസുക്കി 

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് മാരുതി സുസുക്കി 

2020 ജനുവരിയോടെ ബിഎസ് നിലവാരത്തിലേക്ക് മാറുമെന്ന് രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ക്രാഷ് ടെസ്റ്റ് അടക്കം ഇന്ത്യന്‍ വാഹനങ്ങള്‍ക്ക് ചില സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകുന്നതോടെ ചില മോഡലുകള്‍ മാരുതി പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.

കോടതി നിര്‍ദേശിച്ച അന്തിമ തിയ്യതിക്ക് നാലു മാസം മുമ്പ് പൂര്‍ണമായും ബിഎസ് 6 നിലവാരത്തിലേക്ക് മാറുമെന്ന് ഹോണ്ടയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വാഹന എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് അഥവാ ബിഎസ്.

നിലവിലുള്ള ഭാരത് സ്‌റ്റേജ് നാല് നിലവാരത്തില്‍ നിന്ന് ഭാരത് സ്‌റ്റേജ് ആറിലേക്ക് ചുവടുമാറ്റുന്നതിന് നിര്‍മാതാക്കള്‍ക്ക് സമയം നീട്ടി നല്‍കാനാവില്ലെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ 2020 മാര്‍ച്ച് 31 വരെ മാത്രമേ ഭാരത് സ്‌റ്റേജ് 4 എന്‍ജിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളു.

Comments

comments

Categories: Auto