സെപ്റ്റംബറില്‍ ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം 2% വര്‍ധിച്ചു

സെപ്റ്റംബറില്‍ ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം 2% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയുടെ അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദനം 2.1 ശതമാനം ഉയര്‍ന്ന് 8.520 മില്യണ്‍ ടണ്ണായെന്ന് വേള്‍ഡ് സ്റ്റീല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ 8.345 മില്യണ്‍ ടണ്‍ സ്റ്റീലാണ് രാജ്യം ഉല്‍പ്പാദിപ്പിച്ചിരുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയുടെ സ്റ്റീല്‍ ഉല്‍പ്പാദനം 6.1 ശതമാനം ഉയര്‍ന്ന് 79.660 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം സമാന കാലയളവിലിത് 75.048 മില്യണ്‍ ടണ്ണായിരുന്നു.

അതേസമയം ആഗോള അസംസ്‌കൃത സ്റ്റീല്‍ ഉല്‍പ്പാദകരില്‍ ഒന്നാം സ്ഥാനം ഇത്തവണയും ചൈന നിലനിര്‍ത്തി. നടപ്പു വര്‍ഷം സെപ്റ്റംബറില്‍ 80.845 മില്യണ്‍ ടണ്‍ സ്റ്റീലാണ് ചൈന ഉല്‍പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷം ഇത് 75.199 മില്യണ്‍ ടണ്ണായിരുന്നു. ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ ചൈനയുടെ സ്റ്റീല്‍ ഉല്‍പ്പാദനം 6.1 ശതമാനം ഉയര്‍ന്ന് 699.424 മില്യണ്‍ ടണ്ണായി. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 659.425 മില്യണ്‍ ടണ്ണായിരുന്നു.

Comments

comments

Categories: Business & Economy
Tags: crude steel