ചൈനീസ് ഫോണുകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവിട്ടത് 50,000 കോടി

ചൈനീസ് ഫോണുകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവിട്ടത് 50,000 കോടി

കൊല്‍ക്കത്ത:2018 സാമ്പത്തിക വര്‍ഷത്തില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നതിന് ഇന്ത്യക്കാര്‍ ചെലവിട്ടത് 50,000 കോടി രൂപ. നാല് മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വേണ്ടി മാത്രം ചെലവിട്ട തുകയാണിത്. മുന്‍ സാമ്പത്തിക വര്‍ഷം ചെലവാക്കിയതിനേക്കാള്‍ ഇരട്ടി തുകയാണിത്.

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ തന്നെ ചെലവഴിക്കല്‍ പ്രവണത തുടരുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

ഷഓമി, ഒപ്പോ,വിവൊ,ഹോണര്‍ എന്നിവയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ചൈനീസ് ബ്രാന്‍ഡുകള്‍. കൂടാതെ ലെനൊവൊ-മോട്ടോറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്‌സ് എന്നിവയും വില്‍പ്പനയില്‍ മുന്‍ പന്തിയിലുള്ളവയാണ്. ചൈനീസ് ബ്രാന്‍ഡകളുടെ വില്‍പ്പന ഈ വര്‍ഷവും വളര്‍ച്ചാ വേഗത കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യ, ദക്ഷിണ കൊറിയ,ജപ്പാനീസ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്നുവെന്നതിനാലാണ് ചൈനീസ് ബ്രാന്‍ഡുകള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ സ്വീകരിക്കുന്നത്.

Comments

comments

Categories: Business & Economy, Tech