മോദി ഏറ്റവും ആശ്രയിക്കാവുന്ന സുഹൃത്ത്: അബെ

മോദി ഏറ്റവും ആശ്രയിക്കാവുന്ന സുഹൃത്ത്: അബെ

തുറന്ന സമ്പദ് വ്യവസ്ഥയ്ക്കായുള്ള ആഹ്വാനം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഏറ്റവും ആശ്രയിക്കാവുന്ന സുഹൃത്തുക്കളില്‍ ഒരാളാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ. മോദിയുടെ സഹകരണത്തോടെ ഇന്‍ഡോ-പസഫിക് മേഖലയില്‍ സ്വതന്ത്രവും തുറന്നതുമായ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അബെ പറഞ്ഞു.
ദ്വിദിന സന്ദര്‍ശനത്തിനായി ജപ്പാനിലെത്തിയ നരേന്ദ്രമോദിക്ക് അബെയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

അബെയുടെ ഒഴിവുകാല വസതിയില്‍ വെച്ചായിരുന്നു മോദിക്ക് ഉച്ചവിരുന്ന് നല്‍കിയത്. ഇന്ത്യ ആഗോള ശക്തിയായി മാറി ലോകത്തിന്റെ സമൃദ്ധിക്കായി മുന്നോട്ട് നീങ്ങുകയാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ ഏറ്റവും മികച്ച നേതാക്കളിലൊരാളാണ് മോദിയെന്ന് പ്രശംസ ചൊരിയുകയും ചെയ്തു അബെ. ജപ്പാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വലിയ സാധ്യതകളാല്‍ അനുഗ്രഹീതമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അബെ വ്യക്തമാക്കി. സുരക്ഷ, നിക്ഷേപം, ഐടി, കാര്‍ഷികം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ മേഖലകളിലെല്ലാം ജപ്പാന്‍-ഇന്ത്യ സഹകരണം ശക്തിപ്പെടുത്തും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ ജപ്പാന്റെ ഷിന്‍കാസെന്‍ ബുള്ളെറ്റ് ട്രെയിനുകള്‍ ഓടിത്തുടങ്ങുന്ന ദിനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ചരിത്രത്തില്‍ തിളങ്ങുന്ന അടയാളമായി രേഖപ്പെടുത്തും-അബെ വ്യക്തമാക്കി.

Comments

comments

Categories: FK News, Slider