കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ആവേശകരമായ പ്രതികരണം

കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ആവേശകരമായ പ്രതികരണം

തിരുവനന്തപുരം: ആദ്യ തവണ സംഖ്യ അടക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിക്ക് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.

ഈ മാസം 25 വൈകിട്ട് 4.45നാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജീവമായത്. അപ്പോള്‍തന്നെ കണ്ണൂര്‍ ജില്ലയിലെ ചെമ്പേരി സ്വദേശി അനില്‍ കുര്യന്‍ പണമടച്ച് ചിട്ടിയില്‍ അംഗമായി. തുടര്‍ന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍തന്നെ ഏഴ് ചിട്ടികള്‍ പൂര്‍ണമായും മറ്റ് ചിട്ടികള്‍ ഭാഗികമായും പ്രവാസികള്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു.

www.pravaso.ksfe.com എന്ന വെബ്‌സൈറ്റുവഴി ഗള്‍ഫ് മലയാളികള്‍ക്ക് ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്താവുന്നതാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഓണ്‍ലൈന്‍വഴി പണമടയ്ക്കുകയും ലേലം വിളിച്ചെടുക്കുകയും ചെയ്യാവുന്ന ഒരു ചിട്ടി, ഗള്‍ഫ് മലയാളികള്‍ക്കായി ആരംഭിക്കുന്നത്.

തങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വൈവിധ്യമാര്‍ന്ന ചിട്ടികളുടെ ശ്രേണിയാണ് കെഎസ്എഫ്ഇ പ്രവാസികള്‍ക്കു മുമ്പില്‍ ഒരുക്കിയിട്ടുള്ളതെന്ന് കെഎസ്എഫ്ഇ അറിയിച്ചു. തുടക്കത്തില്‍ തന്നെ ആവേശകരമായ പ്രതികരണം പ്രദാനം ചെയ്തതില്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ഗള്‍ഫിലെ മലയാളി സമൂഹത്തോട് നന്ദി പറഞ്ഞു.

Comments

comments

Categories: Business & Economy
Tags: KSFE chitty