ഇന്ത്യയില്‍ ആപ്പിളിന്റെ വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ്

ഇന്ത്യയില്‍ ആപ്പിളിന്റെ വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ്

കൊല്‍ക്കത്ത/മുംബൈ: ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ ഇന്ത്യന്‍ യൂണിറ്റിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയിലധികം വരുമാന വര്‍ധനവ്. ആപ്പിള്‍ ഇന്ത്യയുടെ വരുമാനം 12 ശതമാനം ഉയര്‍ന്ന് 13,098 കോടി രൂപയില്‍ എത്തിയിരിക്കുകയാണിപ്പോള്‍. 2017 സാമ്പത്തിക വര്‍ഷത്തില്‍ 11,704.32 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

ആപ്പിള്‍ ഇന്ത്യയുടെ നിലവിലെ അറ്റാദായം 373.38 കോടി രൂപയില്‍ നിന്ന് 896.33 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഐഫോണ്‍ x, മാക് കംപ്യൂട്ടറുകള്‍ എന്നിവയുടെ വര്‍ധിച്ച തോതിലുള്ള ആവശ്യകതയായിരുന്നു ഈ നേട്ടത്തിനാധാരം. എന്നാല്‍ ആപ്പിള്‍ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് പിന്നിലുള്ള കാരണങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ച് മാസം അവസാനിക്കുമ്പോള്‍ കമ്പനിയുടെ ലാഭം കൂടിയെങ്കിലും ഐഫോണിന്റെ ആവശ്യക്കാര്‍ കുറഞ്ഞതോട ഇപ്പോള്‍ വില്‍പ്പന മന്ദഗതിയിലാണ്. ഉയര്‍ന്ന ഇറക്കുമതി തീരുവ നടപ്പിലാക്കിയതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് ജനുവരിയില്‍ വില വര്‍ധിച്ചതും പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലുണ്ടായ ചൈനീസ് കടന്നാക്രമണവും ശേഷം കാരണം ആവശ്യകത കുറയാന്‍ കാരണമായതായി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒരു വര്‍ഷം മുമ്പ് ആപ്പിള്‍ വിപണിയില്‍ എത്തിച്ച ഐഫോണ്‍6, ഐഫോണ്‍ 5എസ് എന്നീ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വിലയുള്ള ഐഫോണ്‍7, ഐഫോണ്‍ 6 എന്നിവയുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഇത് ഐഫോണിന്റെ ശരാശരി വില്‍പ്പന വിലയ്ക്ക് ആക്കം കൂട്ടുന്നതിനും കാരണമായതായി ഹോംങ്കോംഗ് ആസ്ഥാനമായുള്ള വിപണി വിശകലന സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ തരുണ്‍ പഥക് വ്യക്തമാക്കി. ഇന്ത്യയില്‍ മാക് കംപ്യൂട്ടറുകള്‍ എത്രത്തോളം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നുവോ അത് മൊത്തം വളര്‍ച്ചാ നിരക്കിനെ ശക്തിപ്പെടുത്തുമെന്ന് കമ്പനിയുടെ കഴിഞ്ഞ പാദങ്ങളിലെ വരുമാനങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് അഭിപ്രായപ്പെട്ടു.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി, ബിബികെ ഇലക്ട്രോണിക്‌സ് കോര്‍പ്പിന്റെ ഉടമസ്ഥതയിലുള്ള ഓപ്പോ, വിവോ, വണ്‍പ്ലസ് എന്നീ ബ്രാന്‍ഡുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിനേക്കാള്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Apple