ടിവിഎസ് സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

ടിവിഎസ് സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി

100 സിസി മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 40,088 രൂപ

ന്യൂഡെല്‍ഹി : ഉല്‍സവ സീസണ്‍ പ്രമാണിച്ച് ടിവിഎസ് സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍ അവതരിപ്പിച്ചു. 40,088 രൂപയാണ് 100 സിസി മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നീളമേറിയ സീറ്റ്, വീതിയേറിയ പില്യണ്‍ ഹാന്‍ഡില്‍ തുടങ്ങിയ അധിക ഫീച്ചറുകളാണ് ടിവിഎസ് മോട്ടോര്‍ കമ്പനി നല്‍കിയിരിക്കുന്നത്. പുതിയ ഡീകാളുകള്‍, സ്റ്റൈലിഷ് സൈഡ് വ്യൂ മിററുകള്‍, പ്രീമിയം 3ഡി ലോഗോ എന്നിവ പുതുമയുള്ള കാഴ്ച്ചകളാണ്.

സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി (എസിബിടി) ലഭിച്ച ആദ്യ 100 സിസി മോട്ടോര്‍സൈക്കിളാണ് ടിവിഎസ് സ്‌പോര്‍ട് സ്‌പെഷല്‍ എഡിഷന്‍. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തിന് (സിബിഎസ്) ടിവിഎസ് വിളിക്കുന്ന പേരാണ് എസ്ബിടി. ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലുമിനിയം ഗ്രാബ് റെയ്ല്‍, ക്രോം മഫഌ ഗാര്‍ഡ്, സ്‌പോര്‍ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ടിവിഎസ് സ്‌പോര്‍ടിന്റെ സവിശേഷതകള്‍.

99.7 സിസി എന്‍ജിനാണ് ടിവിഎസ് സ്‌പോര്‍ടിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 7.3 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 7.5 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഒരു ലിറ്റര്‍ ഇന്ധനം നിറച്ചാല്‍ 95 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് ടിവിഎസ് അവകാശപ്പെട്ടു.

ഇലക്ട്രിക് സ്റ്റാര്‍ട്ട്, കിക്ക് സ്റ്റാര്‍ട്ട് അലോയ് വീല്‍ വേരിയന്റുകളിലും ബ്ലാക്ക്/റെഡ്-സില്‍വര്‍ ഡീകാളുകള്‍, ബ്ലാക്ക്/ബ്ലൂ-സില്‍വര്‍ ഡീകാളുകള്‍ എന്നീ രണ്ട് കളര്‍ സ്‌കീമുകളിലും സ്‌പെഷല്‍ എഡിഷന്‍ ടിവിഎസ് സ്‌പോര്‍ട് ലഭിക്കും. സ്റ്റാന്‍ഡേഡ് ടിവിഎസ് സ്‌പോര്‍ട് തുടര്‍ന്നും വിപണിയില്‍ ലഭ്യമായിരിക്കും. ഒരു പതിറ്റാണ്ടിലധികമായി ഇരുപത് ലക്ഷത്തിലധികം യൂണിറ്റ് വിറ്റുപോയ മോട്ടോര്‍സൈക്കിളാണ് ടിവിഎസ് സ്‌പോര്‍ട്.

Comments

comments

Categories: Auto