കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സമഗ്ര പദ്ധതി

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ സമഗ്ര പദ്ധതി

164 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഉണ്ടായത്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശത്തേക്കുള്ള ചരക്കുനീക്കം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് സമഗ്ര പദ്ധതി തയാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം ആരംഭിച്ചതായി ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) അലോക് ചതുര്‍വേദി പറഞ്ഞു.

കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2017-2018) ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ പത്ത് ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഏകദേശം 300 ബില്യണ്‍ ഡോളറിലധികം മൂല്യം വരുന്ന ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ രാജ്യം കയറ്റി അയച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം 330-340 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനം നേടാന്‍ ഇന്ത്യക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് എന്‍ജിനീയറിംഗ്, വജ്രം, ജുവല്‍റി, രാസവസ്തുക്കള്‍, ടെക്‌സ്റ്റൈല്‍സ്, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ പ്രത്യേകമായി കേന്ദ്രീകരിച്ചുള്ള കര്‍മ പദ്ധതികള്‍ വാണിജ്യ മന്ത്രാലയം തയാറാക്കിയിട്ടുണ്ടെന്നും അലോക് പറഞ്ഞു. ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ജിഎസ്ടി നിയമ ഭേദഗതി പിന്‍വലിച്ചതടക്കമുള്ള വിഷയങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇവ ഭാഗികമായി പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി മന്ത്രാലയം ഉടന്‍ പുറത്തിറക്കും. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 12.5 വര്‍ധനയുണ്ടായി. 164 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് ഇക്കാലയളവില്‍ ഇന്ത്യ നേടിയത്.

Comments

comments

Categories: FK News
Tags: Export

Related Articles