ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് വിറ്റത് 432,500 ഡോളറിന്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് വിറ്റത് 432,500 ഡോളറിന്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച ഒരു ഛായാചിത്രം (പോര്‍ട്രെയ്റ്റ്) വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ പ്രമുഖ ഓക്ഷന്‍ ഹൗസായ ക്രിസ്റ്റീസില്‍ നടന്ന ലേലത്തില്‍ 432,500 ഡോളര്‍ നേടി. ഫ്രഞ്ച് കൂട്ടായ്മയായ ഒബ്‌വിയസിന്റെ ആശയമാണ് ജിഎഎന്‍ (ജനറേറ്റീവ് അഡ്‌വേഴ്‌സ്യല്‍ നെറ്റ്‌വര്‍ക്ക്)എന്ന അല്‍ഗോരിഥം ഉപയോഗിച്ചു ഛായാചിത്രം സൃഷ്ടിക്കുകയെന്നത്. കലയുടെ ജനാധിപത്യവത്ക്കരണത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കുകയെന്നതാണ് ഒബ്‌വിയസിന്റെ ലക്ഷ്യം. ഈ ഛായാചിത്രത്തില്‍ ആര്‍ട്ടിസ്റ്റിന്റെ ഒപ്പ് പതിക്കുന്നതിനു പകരം മാത്തമാറ്റിക്കല്‍ ഫോര്‍മുലയായ min G max D Ex[log(D(x))] + Ez[log(1-D(G(z)))]. ആണ് ആലേഖനം ചെയ്തിരിക്കുന്നത്.
17-ാം നൂറ്റാണ്ടിലെ റെംബ്രാന്‍ഡ് വാന്‍ റിന്‍ ഉപയോഗിക്കുന്നതു പോലുള്ള ഓള്‍ഡ് മാസ്റ്റര്‍ ശൈലിയുള്ള ചിത്രം മങ്ങിയ മുഖമുള്ള മനുഷ്യന്റേതാണ്.

Comments

comments

Categories: FK News