Archive

Back to homepage
FK News

പിസിഎ മാനദണ്ഡങ്ങള്‍ ലളിതമാക്കണമെന്ന നിര്‍ദേശം ആര്‍ബിഐ തള്ളി

മുംബൈ: ബാങ്കുകള്‍ക്കുള്ള തിരുത്തല്‍ നടപടി (പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍-പിസിഎ) മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ മുന്നോട്ടുവെച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തള്ളി. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ചില ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താന്‍ നിലവിലുള്ള പിസിഎ നടപടികളിലൂടെ സാധിച്ചിട്ടുണ്ടെന്നും

FK News

ചെലവ് ചുരുക്കാന്‍ ജീവനക്കാരുടെ സഹായം തേടി ഇന്‍ഡിഗോ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദേശീയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി സഹ സ്ഥാപകനും ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാഹുല്‍ ഭാട്ടിയ ജീവനക്കാരുടെ സഹായം തേടികൊണ്ട്

FK News

ആഗോള വിമാനയാത്രികരുടെ എണ്ണം ഇരട്ടിയാകും: അയാട്ട

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ വിമാന യാത്രികരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 2037 ആകുമ്പോഴേക്കും 8.2 ബില്യണ്‍ ആകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട) പ്രവചിക്കുന്നു. ഏഷ്യാ-പസഫിക് മേഖലയാണ് വളര്‍ച്ചയെ നയിക്കുകയെന്നും അയാട്ട വ്യക്തമാക്കുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ വ്യോമയാന മേഖലയിലുണ്ടാകുന്ന വളര്‍ച്ച

Business & Economy

ഇന്ത്യയുടെ ധനക്കമ്മി ബജറ്റ് ലക്ഷ്യത്തിന്റെ 95.3 ശതമാനത്തിലെത്തി

ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസത്തിനിടയില്‍ ഇന്ത്യയുടെ ധനക്കമ്മി ബജറ്റില്‍ പ്രഖ്യാപിച്ച ലക്ഷ്യത്തിന്റെ 95.3 ശതമാനത്തിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ പ്രഖ്യാപിത ലക്ഷ്യത്തിന്റെ 91.3 ശതമാനമായിരുന്നു ഇന്ത്യയുടെ ധനക്കമ്മി. നികുതി വരുമാനത്തിലെ വര്‍ധന കുറഞ്ഞതാണ്

FK News

അഞ്ച് ബില്യണ്‍ ഡോളര്‍ മൂലധന ചെലവിടലിന് ബിര്‍ള ഗ്രൂപ്പിന്റെ പദ്ധതി

മുെബൈ: ആഭ്യന്തര വിപണിയിലും വിദേശത്തുമുള്ള തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഒരുങ്ങുന്നു. ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയില്‍ ഇക്കോണോമിസ്റ്റ്

FK News

വിപ്രോയുടെ അറ്റലാഭത്തില്‍ 9.9% ഇടിവ്

ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോയുടെ സംയോജിത അറ്റാദായത്തില്‍ 9.9 ശതമാനം ഇടിവ്. രൂപയുടെ മൂല്യശോഷണവും വമ്പന്‍ കരാറുകള്‍ സ്വന്തമാക്കാനായതും കമ്പനിക്ക് നേട്ടമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1,885 കോടി രൂപയുടെ അറ്റാദായം നേടിയ

FK News

വെബ് പോര്‍ട്ടലുകള്‍ ലോഞ്ച് ചെയ്തു

ഗവേഷണ കേന്ദ്രീകൃതമായ രണ്ട് പദ്ധതികള്‍ക്ക് വേണ്ടിയുള്ള വെബ് പോര്‍ട്ടലുകള്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണ പരിതസ്ഥിതി സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇംപ്രസ്, സ്പാര്‍ക്ക് എന്നീ സ്‌കീമുകള്‍ക്കായുള്ള വെബ് പോര്‍ട്ടലുകള്‍ക്കാണ് തുടക്കമായത്. ”ഒരു

Banking

ലക്ഷ്യം നഗരങ്ങളിലെ യുവജനതയെന്ന് എസ്ബിഐ സിഎംഒ

ന്യൂഡെല്‍ഹി: നഗരപ്രദേശങ്ങളിലെ യുവാക്കള്‍ക്കിടയില്‍ പ്രഥമപരിഗണന നേടാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് തങ്ങളെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ദിനേശ് മേനോന്‍. യോനോ ആപ്ലിക്കേഷനായി നടത്തിയ ചുറുചുറുക്കോടെയുള്ള പ്രചാരണങ്ങള്‍ ഈ ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണെന്നും അദ്ദേഹം

FK News

മോദി-അബെ കൂടിക്കാഴ്ച മറ്റന്നാള്‍; ഇന്‍ഡോ-പസഫിക് സഹകരണം നിര്‍ണായകം

ന്യൂഡെല്‍ഹി: ഇന്ത്യ-ജപ്പാന്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ടോക്കിയോയിലെത്തും. ഞായറാഴ്ചയാണ് മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും പങ്കെടുക്കുന്ന നിര്‍ണായകമായ ഉച്ചകോടി നടക്കുക. ഇന്‍ഡോ-പസഫിക് മേഖലയില്‍ സംയുക്തമായി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുത്ത് വികസിപ്പിക്കാനുള്ള ധാരണാപത്രം ഇരുവരും ഒപ്പിടും.

FK News

73,000 വ്യാജ കമ്പനി ഉടമകള്‍ക്കെതിരെ നടപടി വരുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് നോട്ട് അസാധുവാക്കല്‍ നടപ്പിലാക്കിയതിന്റെ പിന്നാലെ കണ്ടെത്തിയ 73,000 തട്ടിപ്പ് കമ്പനികളുടെ ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാനൊരുങ്ങുന്നു. 2016 ല്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത് ശേഷം 73,000 കമ്പനികള്‍ 24,000 കോടി രൂപയോളം നിക്ഷേപിച്ചതായി കണ്ടെത്തിയെന്ന് കേന്ദ്ര കോര്‍പ്പറേറ്റ്

FK News

ആഫ്രിക്കയിലെ ഓഹരി വില്‍പ്പന എയര്‍ടെലിന്റെ കടം കുറയ്ക്കുമെന്ന് എസ് ആന്‍ഡ് പി

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ അനുബന്ധ കമ്പനിയിലെ ന്യൂനപക്ഷ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം ഭാരതി എയര്‍ടെലിന്റെ കടം കുറയ്ക്കാന്‍ സഹായിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി. കടം തിരിച്ചടക്കാന്‍ ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന 1.25 ബില്യണ്‍ ഡോളര്‍ വരുന്ന

Arabia

വിദേശനിക്ഷേപം ഖത്തറിലേക്ക്, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍

ദോഹ: സാമൂഹ്യ, സാമ്പത്തിക നയങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ ഖത്തര്‍ നടപ്പാക്കി വരുന്ന പുതിയ പരിഷ്‌കാര നടപടികള്‍ രാജ്യത്തേക്ക് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്ന് റിപ്പോര്‍ട്ട്. സൗദിയിലേക്കായിരുന്നു നിക്ഷേപകര്‍ കൂടുതലായി കണ്ണുവെച്ചിരുന്നതെങ്കിലും അടുത്തിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി

Arabia

ഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി; 20 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടം, 2 ലക്ഷം തൊഴിലവസരങ്ങള്‍

അബുദാബി: വന്‍പിച്ച തൊഴിലവസരങ്ങള്‍ക്ക് സാഹചര്യമൊരുക്കി ഇന്ത്യ- യുഎഇ ഭക്ഷ്യ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു. 20 ലക്ഷം കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരം നേട്ടമുണ്ടാകുക. കൂടാതെ ഇതിനോടനുബന്ധിച്ച് രണ്ടു ലക്ഷം തൊഴിലവസരങ്ങളും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുമെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രാലയത്തിലെ വിദേശ വാണിജ്യകാര്യ-വ്യവസായ അണ്ടര്‍ സെക്രട്ടറി

Arabia

യുഎഇ ടെലികോം ഭീമന്‍ ഇത്തിസലാത്തിന്റെ അറ്റലാഭം 1.8 ബില്യണ്‍ ഡോളര്‍

അബുദാബി: യുഎഇ ടെലികോം ഗ്രൂപ്പ് ഇത്തിസലാത്തിന്റെ അറ്റലാഭം രണ്ട് ശതമാനം ഉയര്‍ന്ന് 1.8 ബില്യണ്‍ ഡോളറിലെത്തി. ഈ വര്‍ഷം ആദ്യ ഒമ്പതു മാസത്തെ കണക്കാണ് കമ്പനി പുറത്തു വിട്ടിരിക്കുന്നത്. കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ഇന്നൊവേറ്റീവ് നയങ്ങളും

Arabia

വിനോദസഞ്ചാര മേഖലയ്ക്ക് പിന്തുണയേകി ദുബായില്‍ ഇന്നൊവേറ്റീവ് പദ്ധതികള്‍

ദുബായ്: വിനോദ സഞ്ചാര മേഖലയില്‍ ദുബായ് നടപ്പാക്കുന്ന സ്മാര്‍ട്ട് പരിഷ്‌കാരങ്ങള്‍ മേഖലയില്‍ വന്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ചും ടെക്‌നോളജി അധിഷ്ഠിത വികസന പദ്ധതികളാണ് മേഖലയ്ക്ക് ഗുണകരമാകുന്നത്. 2025 ഓടുകൂടി സന്ദര്‍ശകരുടെ എണ്ണം 23-25 ദശലക്ഷത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ദുബായ് ടൂറിസം