കേരളത്തെ സാമ്പത്തികമായി സജ്ജമാക്കുക ഞങ്ങളുടെ ലക്ഷ്യം

കേരളത്തെ സാമ്പത്തികമായി സജ്ജമാക്കുക ഞങ്ങളുടെ ലക്ഷ്യം

ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കാണ് കേരളത്തിന്റെ സാമ്പത്തിക രംഗം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് സാമ്പത്തികമായ കയറ്റിറക്കങ്ങള്‍ ബാധിക്കാതെ, സുസജ്ജമായ സാമ്പത്തികാന്തരീക്ഷം കൈവരിക്കുന്നതിന് നിക്ഷേപകരെ പ്രാപ്തരാക്കുകയാണ് എസ്ബിഐ ലൈഫ്. ഉപഭോക്തൃ കേന്ദ്രീക്രൃത സമീപനത്തോടെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ 25.6 ശതമാനം കയ്യടക്കിവച്ചിരിക്കുന്ന എസ്ബിഐ ലൈഫ് ഉപഭോക്താക്കള്‍ക്കായി വൈവിധ്യങ്ങളായ പദ്ധതികളാണ് കാലാനുസൃതമായി അവതരിപ്പിക്കുന്നത്. ഗ്രാമീണ-നഗരമേഖലകളില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് ഈ രംഗത്ത് ഇനിയും മുന്നോട്ട് പോകുവാനാണ് എസ്ബിഐ ലൈഫ് പദ്ധതിയിടുന്നത്.

എസ്ബിഐ ലൈഫിന്റെ നിലവിലെ പദ്ധതികളെ പറ്റിയും ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും എസ്ബിഐ ലൈഫ് റീജണല്‍ ഡയറക്റ്റര്‍ സന്തോഷ് ചാക്കോ ഫ്യൂച്ചര്‍ കേരളയോട് സംസാരിക്കുന്നു.

എസ്ബിഐ ലൈഫിന്റെ കേരളത്തിലെ വിപണിയിലെ സാന്നിധ്യത്തെക്കുറിച്ച് വിശദമാക്കാമോ ?

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുകയെന്നതാണ് എസ്ബിഐ ലൈഫിന്റെ ഓരോ ബിസിനസിന്റെയും കാതല്‍.ഉപഭോക്താക്കളില്‍ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് കേരള റീജിയണ്‍ ഊന്നല്‍ നല്‍കുന്നത്. ഇത്തരമൊരു സമീപനം കാരണം 25.6 ശതമാനം വിപണി വിഹിതത്തോടെ കേരളത്തില്‍ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിയില്‍ ഒന്നാം സ്ഥാനക്കാരായി മാറിയിരിക്കുകയാണ് എസ്ബിഐ ലൈഫ്. ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ഉപഭോക്താക്കളോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്.

എസ്ബിഐ ലൈഫ് വിപണിയിലേക്കെത്തിച്ചിട്ടുള്ള പുതിയ ഉല്‍പ്പന്നങ്ങളും അവയുടെ സവിശേഷതകളും വിശദീകരിക്കാമോ ?

ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉല്‍പ്പന്നങ്ങളുടെ അതിവിപുലമായ ശേഖരം തന്നെ എസ്ബിഐ ലൈഫിന് സ്വന്തമായുണ്ട്.എസ്ബിഐ ലൈഫിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള ഓരോ ഉല്‍പ്പന്നവും അതുല്യവും ഇടപാടുകാരന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുമാണ്. സുരക്ഷക്കും സമ്പത്ത് വര്‍ധനവിനും പെന്‍ഷന്‍ തുടങ്ങിയ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും കുട്ടികളുടെ ഭാവി പദ്ധതികളും ഉള്‍പ്പെടുന്നതാണവ. എസ്ബിഐ ലൈഫ് പൂര്‍ണ സുരക്ഷ, എസ്ബിഐ ലൈഫ് സമ്പൂര്‍ണ കാന്‍സര്‍ സുരക്ഷ എന്നീ രണ്ട് പുതിയ ഉല്‍പ്പന്നങ്ങളാണ് അടുത്തകാലത്തായി ഞങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ കൂട്ടിച്ചേര്‍ത്തത്.

എസ്ബിഐ ലൈഫ് പൂര്‍ണ സുരക്ഷ ഗുരുതരമായ രോഗങ്ങള്‍, അപ്രതീക്ഷിത മരണം എന്നിവക്കെതിരെ സമഗ്ര പരിരക്ഷ നല്‍കുന്ന അതുല്യമായൊരു ഉല്‍പ്പന്നമാണിത്.ഇതിന്റെ പ്രവര്‍ത്തനം പോളിസി ഉടമയുടെ പ്രായം വര്‍ധിക്കുന്നതിനനുസരിച്ച് ഗുരുതര രോഗങ്ങള്‍ക്കുള്ള സം അഷ്വേര്‍ഡ് വര്‍ധിക്കുമ്പോള്‍ ആനുപാതികമായി ലൈഫ് കവറിന്റെ സം അഷ്വേര്‍ഡ് കുറയുന്നതാണ്.എന്നാല്‍ പോളിസി കാലാവധിവരെ മൊത്തം കവറേജ് സ്ഥിരമായിരിക്കും.പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് അസുഖങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ഉല്‍പ്പന്നം 36 വന്‍ രോഗങ്ങള്‍ക്ക് കവറേജ് നല്‍കും. രോഗനിര്‍ണയത്തിന് ശേഷം അനുവദനീയമായ സം അഷ്വേര്‍ഡ് തുക ലഭിച്ചാലും ഭാവികാല പ്രീമിയങ്ങള്‍ അടക്കാതെ തന്നെ ലൈഫ് കവര്‍ സ്ഥിരമായി തുടരുകയും ചെയ്യും.

എസ്ബിഐ ലൈഫ് സമ്പൂര്‍ണ കാന്‍സര്‍ സുരക്ഷ മറ്റൊരു മെഡിക്കല്‍ വിദഗ്ദാഭിപ്രായം, സം അഷ്വേര്‍ഡ് റീസെറ്റ്, മാസവരുമാനത്തിനുള്ള അവസരം തുടങ്ങിയ സവിശേഷതകളുള്ള ഒരു സമഗ്ര കാന്‍സര്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇത്.ഈ ഉല്‍പ്പന്നം വാങ്ങുന്നതിനായി ഉപഭോക്താവ് ഏതെങ്കിലും മെഡിക്കല്‍ പരിശോധനകള്‍ നടത്തേണ്ട ആവശ്യമില്ല.

താങ്കളുടെ ഉപഭോക്തൃ പ്രാതിനിധ്യം ഗ്രാമ നഗര മേഖലകളില്‍ എങ്ങനെയാണ്?

കേരളം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന 10000 ത്തോളം വരുന്ന ഞങ്ങളുടെ വിതരണ യൂണിറ്റുകള്‍ മുഖേന ഞങ്ങള്‍ക്ക് കേരളത്തിലെ ഗ്രാമീണ നഗര മേഖലകളില്‍ സാന്നിധ്യമുണ്ട്.ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് അവര്‍ക്ക് വേണ്ട പരിഹാരങ്ങളും സേവനങ്ങളും നല്‍കിക്കൊണ്ട് പരമാവധി ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് നമ്മുടെ ലക്ഷ്യം.

സാമ്പത്തിക വിപണി ഡിജിറ്റല്‍ യുഗത്തിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തില്‍ കമ്പനി ഈ രംഗത്ത് വരുത്തിയിട്ടുള്ള പരിഷ്‌കാരങ്ങള്‍?

ഡിജിറ്റല്‍ സാങ്കേതിക വിദ്യകളെ എസ്ബിഐ ലൈഫ് സ്വാംശീകരിച്ചിട്ടുണ്ട് എന്ന് മാത്രമല്ല, ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിപ്പെടുത്തുന്നതിനായുള്ള തന്ത്രങ്ങളില്‍ അവ വളരെയേറെ നിര്‍ണായകവുമാണ്.പത്ത് ഭാഷകളില്‍ വെബ്‌സൈറ്റുള്ള ഒരേയൊരു ഇന്‍ഷുറര്‍ ഞങ്ങളാണ്. സ്മാര്‍ട്ട്‌ഫോണുകളുടെയും ടാബ്‌ലെറ്റുകളുടെയും കടന്നുവരവോടെ കമ്പനിയുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ മാര്‍ഗങ്ങളാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ കൂടുതലായും തെരഞ്ഞെടുത്തിരിക്കുന്നത്.ഇടപാടുകാരുടെ അനുഭവങ്ങളും അവരുമായയുള്ള ഇടപെടലുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയൊരു തലത്തിലേക്ക് അവയെ എത്തിക്കുന്നതിനുമായി ചുവടെ കൊടുത്തിട്ടുള്ള നിരവധി ഡിജിറ്റല്‍ പദ്ധതികളാണ് എസ്ബിഐ ലൈഫ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിരിക്കുന്നത്.

ഈസി ആക്‌സസ: ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ള ഒരു മൊബീല്‍ ആപ്ലിക്കേഷനാണിത്.കമ്പനിയുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ചും പോളിസി സംബന്ധമായ വിവരങ്ങളും ഉപഭോക്താവിന്റെ വിരല്‍ത്തുമ്പിലേക്ക് എത്തിക്കാന്‍ ഇത് സഹായിക്കുന്നു.ഇടപാടുകാര്‍ക്ക് പ്ലാനുകള്‍ വീക്ഷിക്കുവാനും പ്രീമിയം തുക കണക്കാക്കുവാനും പോളിസികള്‍ മാനേജ് ചെയ്യുവാനും പ്രീമിയം അടക്കുവാനും മൊബീല്‍ ഫോണിലൂടെ സാധിക്കുന്നു. ആര്‍ഐഎ ചാറ്റ് ബോട്ട് കമ്പ്യുട്ടര്‍ പ്രോഗ്രാം ഇടപാടുകാര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം 24ത7 അടിസ്ഥാനത്തില്‍ നല്‍കുന്നു.ഈ പ്രോഗ്രാം 1500 ഇടപാടുകാരുടെ സംവേദനങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യുന്നു.

പൈസജീനി: ഒരു പേഴ്‌സണല്‍ ഫിനാന്‍സ് ആപ്പാണിത്.കമ്പനിയുടെ നിലവിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ വിവിധ സാമ്പത്തികാവശ്യങ്ങളെക്കുറിച്ച് മനസിലാക്കുന്നതിന് ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു.ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും ഉല്‍പ്പന്നം വില്‍ക്കുന്നതിനല്ല, അവര്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് സാമ്പത്തികമായി അവരെ സജ്ജരാകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എം കണക്ട്: സെയില്‍സ് റെപ്രസന്റേറ്റീവിന് സഹായകരമായിട്ടുള്ള മൊബീല്‍ ആപ്പാണിത്. ഉപഭോക്താക്കള്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രക്രിയയെ ഇത് തികച്ചും സുഗമമാക്കി തീര്‍ക്കുന്നു. പ്രൊപ്പോസല്‍ ഫോം പൂരിപ്പിക്കല്‍, പ്രീമിയം അടവ്, ഡോക്യുമെന്റ്‌സ് അപ്‌ലോഡിംഗ് എന്നിവയൊക്കെ ഈ മൊബീല്‍ ആപ്പിലൂടെ നിര്‍വഹിക്കാനാകും.

എസ്ബിഐ ലൈഫിന്റെ കേരളത്തിലെ സിഎസ്ആര്‍ സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

കേരളത്തിലെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ 120ല്‍ അധികം സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഞങ്ങള്‍ മെച്ചപ്പെടുത്തുകയുണ്ടായി. ക്ലാസ് റൂമുകള്‍, പ്ലേ ഗ്രൗണ്ടുകള്‍, സാനിറ്റേഷന്‍ സംവിധാനങ്ങള്‍, കിച്ചന്‍ ഫസിലിറ്റി തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ഭാഗമായി വികസിപ്പിച്ചത്. സ്‌കൂളിലെ സാധാരണ ക്ലാസ്‌റൂമുകളെ സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയെന്നതാണ് ഏറ്റവും സുപ്രധാനമായൊരു പ്രവര്‍ത്തനം. ഇത്തരം സ്‌കൂളുകളില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലകളിലായതിനാല്‍ അവിടെ പഠിക്കു 45,000ല്‍ അധികം വിദ്യാര്‍ത്ഥികളിലേക്ക് സിഎസ്ആര്‍ പ്രയോജനം എത്തിക്കാന്‍ സാധിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ ലൈഫിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുന്നതിന് പുറമേ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സാക്ഷരത എന്നിവക്ക് കൂടി ഊന്നല്‍ നല്‍കുന്നതാണ്. ഈ കഴിഞ്ഞ വെള്ളപ്പൊക്ക ദുരിത സമയത്ത് കേരള ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യമെമ്പാടുമുള്ള എസ്ബിഐ ലൈഫ് ജീവനക്കാര്‍ ഒരു ദിവസശമ്പളം നല്‍കിക്കൊണ്ട് 87.5 ലക്ഷം രൂപ വിവിധ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയില്‍ അത്രയും തുക എസ്ബിഐ ലൈഫ് നല്‍കിക്കൊണ്ട് 1.75 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കൂട്ടായ സംഭാവന നല്‍കി.അതിലുപരി, ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ ശുചീകരണത്തിനും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ഇതര പ്രവര്‍ത്തനങ്ങള്‍ക്കുമായി റെഡ്‌ക്രോസ് സൊസൈറ്റിയിലൂടെ സംഭാവന നല്‍കി.

കേരള വിപണിയിലെ താങ്കളുടെ ശൃംഖലയുടെ ശക്തിയെക്കുറിച്ച് വിശദീകരിക്കാമോ ?

എസ്ബിഐ ലൈഫിന് കേരളത്തില്‍ 67 ശാഖകളുടെ ശൃംഖല എല്ലാ ജില്ലകളിലും കൂടിയുണ്ട്. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ നമ്മുടെ മാതൃ സ്ഥാപനമായ എസ്ബിഐയുടെ 1200 ശാഖകള്‍ മുഖേനയും വിതരണം ചെയ്യുന്നു.കൂടാതെ കേരളത്തില്‍ എസ്ബിഐ ലൈഫിന്റെ ഏജന്റുമാരും ബാങ്കിന്റെ ജീവനക്കാരും ചേര്‍ന്ന് 10000 ത്തോളം പ്രതിനിധികള്‍ വില്‍പന രംഗത്തുണ്ട്. അതിന് പുറമേ മറ്റ് കോര്‍പ്പറേറ്റ് മേഖലയായ എസ്‌ഐബി, കൊശമറ്റം ഫിനാന്‍സ് തുടങ്ങി 12 കോര്‍പ്പറേറ്റ് ഏജന്റുകള്‍ മുഖേനയും മറ്റ് ബ്രോക്കര്‍മാര്‍ മുഖേനയും ഉപഭോക്താക്കള്‍ക്ക് എസ്ബിഐ ലൈഫ് പ്രാപ്യമാണ്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷകളും വീക്ഷണങ്ങളും എന്തൊക്കെയാണ് ?

ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക അസ്ഥിരതയില്‍ സംരക്ഷിച്ചുകൊണ്ട് കേരളത്തിലെ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ് എസ്ബിഐ ലൈഫ് ലക്ഷ്യമിടുന്നത്. അതുപോലെ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലക്ക് ജനങ്ങളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സേവനങ്ങള്‍ നല്‍കുവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം ഇടപാടുകാര്‍ക്കിടയിലെ ഏറ്റവും വിശ്വസ്തവും പ്രീതിയാര്‍ജിച്ചതുമായ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനമായി തീരുക എന്ന ലക്ഷ്യത്തോടെ എസ്ബിഐ ലൈഫ് ഇടപാടുകാര്‍ക്കുള്ള സേവനത്തിന് അഗാധമായ ശ്രദ്ധ നല്‍കിക്കൊണ്ടും ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പരിഗണനയും പരിരക്ഷയും നല്‍കിക്കൊണ്ടും പലതരം സാങ്കേതിക സംരംഭങ്ങളിലൂടെ ഒരു ഭാവി വാഗ്ദാനമായ സ്ഥാപനമായി വളരുക എന്ന നേട്ടത്തിലേക്കായിരിക്കും ഈ പാത നമ്മളെ നയിക്കുന്നത്.

Comments

comments

Categories: FK Special, Slider
Tags: SBI Life