ആയുഷ്മാന്‍ ഭാരത്: 10 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി കത്തെഴുതുന്നു

ആയുഷ്മാന്‍ ഭാരത്: 10 കോടി ജനങ്ങള്‍ക്ക് പ്രധാനമന്ത്രി കത്തെഴുതുന്നു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പില്‍ വന്ന് മാസം ഒന്ന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ആ പദ്ധതിക്ക് അര്‍ഹരായ 50 കോടി ജനങ്ങള്‍ക്ക് ഇപ്പോഴും പദ്ധതിയെ കുറിച്ച് അറിയില്ല എന്നതാണ് കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് നിതി ആയോദ് അംഗം വിനോദ് കെ പോള്‍.

ഒരു പ്രശ്‌നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിലാണ് എന്നാണ് പ്രധാനമന്ത്രിയുടെ നയമെന്ന് വിനോദ് കെ പോള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പദ്ധതിയെ കുറിച്ച് ബോധവാന്മാരാക്കാന്‍ രാജ്യത്തെ പത്ത് കോടിയോളം ജനങ്ങള്‍ക്ക് നേരിട്ട് കത്തെഴുതാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

2011ലെ സാമുദായിക സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതിക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. സാമൂഹിക സാമ്പത്തികജാതി സെന്‍സസ് പ്രകാരം രാജ്യത്തെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതുണ്ടെന്ന് വിനോദ് കെ പോള്‍ ചൂണ്ടിക്കാട്ടുന്നു.

പദ്ധതി വഴി രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവുകുറയുമെന്നും അത്തരം സേവനങ്ങളിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണിത്. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും -വിനോദ് കെ പോള്‍ പറയുന്നു.

Comments

comments

Categories: Current Affairs, Slider