പാനസോണിക്ക് എഐ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലമാക്കി

പാനസോണിക്ക് എഐ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലമാക്കി

കൊച്ചി: പ്രമുഖ വൈവിധ്യ സാങ്കേതിക ഉപകരണ കമ്പനിയായ പാനസോണിക്ക് എലുഗ ഇസഡ്1, ഇസഡ്1 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചുകൊണ്ട് നിര്‍മിത ബുദ്ധി അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപുലമാക്കി. 2.5 ചെരിഞ്ഞ മെറ്റല്‍ രൂപകല്‍പ്പന, 6.19 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 4000 എംഎഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളെല്ലാം പുതിയ ഫോണിലുണ്ട്. ഫേസ് അണ്‍ലോക്ക് ഉള്‍പ്പടെയുള്ള എഐ സാങ്കേതിക സംവിധനങ്ങളാണുള്ളതെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

മീഡിയ ടെക്ക് ഹീലിയോ പി22 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് ശക്തി പകരുന്നത്. ബഹുമുഖ ദൗത്യങ്ങള്‍ക്ക് ഇത് ഉപകാരപ്രദമാണ്. എഐ സാങ്കേതിക വിദ്യ ആധുനിക ഫോട്ടോഗ്രാഫിയും വീഡിയോ ഫീച്ചറുകളും തരുന്നു. മികച്ച ചിത്രങ്ങള്‍ ലഭിക്കും. 13+2 എംപിയുടെ എഐ പിന്തുണയുള്ള ഇരട്ട പിന്‍ കാമറ, 8എംപിയുടെ ഫഌഷോടു കൂടിയ എഐ പിന്തുണയുള്ള മുന്‍ കാമറ എന്നിവ എലുഗ ഇസഡ്1, ഇസഡ്1 പ്രോയില്‍ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ രണ്ടു ഫോണിലും വ്യത്യസ്ത മൂഡ് അനുസരിച്ച് ഉപയോഗിക്കാനാവുന്ന തരത്തില്‍ രണ്ടു മോഡുകളിലാണ് കാമറ. ബൊക്കെ, സ്ലോ മോഷന്‍, ബ്യൂട്ടി, ബാക്ക്‌ലൈറ്റ്, ലൈവ്, ഗ്രൂപ്പ് സെല്‍ഫി തുടങ്ങി ഏത് അവസരത്തിനും അനുസരിച്ച് ഉപയോഗിക്കാം. ഫേസ്‌മോജി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. കൂട്ടുകാരുമായി ചാറ്റ് ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ ടൂണുകള്‍ പെട്ടെന്ന് സൃഷ്ടിക്കാനുള്ള സംവിധാനവുമുണ്ട്.
എലുഗ ഇസഡ്1, ഇസഡ്1 പ്രോ എന്നിവയുടെ ഇന്റേണല്‍ സ്റ്റോറേജ് യഥാക്രമം 3ജിബി + 32 ജിബിയും 4ജിബി + 64 ജിബിയുമാണ്. രണ്ടും 128 ജിബിവരെ വികസിപ്പിക്കാം. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലും കോമീയിലുമാണ് എലുഗ ഇസഡ്1, ഇസഡ്1 പ്രോ എന്നിവ പ്രവര്‍ത്തിക്കുന്നത്. സ്വിഫ്റ്റ് കീ ബോര്‍ഡില്‍ അഞ്ചു ഇന്ത്യന്‍ ഭാഷകള്‍ സെറ്റിംഗ്‌സ് മാറ്റാതെ തന്നെ ടൈപ്പ് ചെയ്യാം. ഏക പ്ലാറ്റ്‌ഫോമില്‍ ബഹുവിധ ആപ്പുകള്‍ ഉപയോഗിക്കാവുന്ന എഐ പിന്തുണയുള്ള അര്‍ബോ ഹബ്ബാണ് രണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം പകരുക എന്ന ലക്ഷ്യത്തോടുള്ള പ്രതിബദ്ധതയാണ് എലുഗ ഇസഡ്1, ഇസഡ്1 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചതിനു പിന്നിലെന്നും വേഗമേറിയ പ്രോസസര്‍ എഐ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നുവെന്നും പാനസോണിക് ഇന്ത്യ മൊബിലിറ്റി വിഭാഗം ബിസിനസ് മേധാവി പങ്കജ് റാണ പറഞ്ഞു. മികച്ച രൂപകല്‍പ്പനയും എഐ പിന്തുണയുമുള്ള എലുഗ ഇസഡ്1, ഇസഡ്1 പ്രോയും കറുപ്പ് , ഗോള്‍ഡ്, നീല എന്നീ നിറങ്ങളില്‍ ലഭ്യമാണ്. യഥാക്രമം 14490രൂപയും, 17490 രൂപയുമാണ് വില. 31 മുതല്‍ എല്ലാ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാകും.

Comments

comments

Categories: Tech