മല്യയുടെ കമ്പനിയുടെ ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പ്

മല്യയുടെ കമ്പനിയുടെ ഓഹരികള്‍ വാങ്ങരുതെന്ന് ആദായ നികുതി വകുപ്പ്

മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഇക്വിറ്റി ഓഹരികള്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്.

മല്യയുടെ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ യുണൈറ്റഡ് റേസിങ് ബ്ലഡ്‌സ്‌റ്റോക്ക് ബ്രീഡേഴ്‌സ് എന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നത് സ്വന്തം ഉത്തരവാദിത്തത്തില്‍ വേണമെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.നികുതി വെട്ടിപ്പിന് മല്യയ്‌ക്കെതിരെ കേസ് നില നില്‍ക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ 41,52,272 ഓഹരികളാണ് വിറ്റഴിക്കുന്നത്.മല്യ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ എടുത്ത വായ്പ തിരികെ പിടിക്കുന്നതിനായാണ് ലേലം നടത്തുന്നത്.

മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കടം തിരിച്ച് പിടിക്കുന്നതിനുള്ള ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 30ന് ഇ ലേലത്തിലൂടെ വിറ്റഴിക്കാനാണ് ട്രിബ്യുണല്‍ ഉത്തരവിട്ടിരുന്നത്.

Comments

comments

Categories: Business & Economy
Tags: Vijay Mallya