2018ല്‍ ഇന്ത്യ 1200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നാസ്‌കോം

2018ല്‍ ഇന്ത്യ 1200 ടെക് സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നാസ്‌കോം

ബെംഗളുരു: നടപ്പുവര്‍ഷം ഇന്ത്യ 1200 ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഐടി വ്യവസായ സംഘടനയായ നാസ്‌കോം. കഴിഞ്ഞ വര്‍ഷം 1000 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് കൂട്ടിച്ചേര്‍ത്തത്. ഫണ്ടിംഗില്‍ മാന്ദ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ കൂട്ടിച്ചേര്‍ക്കല്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി 2017ല്‍ താഴ്ന്നിരുന്നു.

നിലവില്‍ രാജ്യത്ത് 7700 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് ഉള്ളത്. ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. കൂടുതല്‍ നിക്ഷേപകര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതോടെയാണ് കൂട്ടിച്ചേര്‍ക്കല്‍ വേഗത്തിലാകുമെന്ന നിഗമനത്തില്‍ നാസ്‌കോം എത്തിച്ചേര്‍ന്നിരിക്കുന്നത്.

സീഡ് ഫണ്ടിംഗില്‍ തുടര്‍ച്ചയായ ഇടിവുണ്ടാകുന്നത് ആശങ്കയുണര്‍ത്തുന്നുണ്ടെന്ന് നാസ്‌കോം പ്രസിഡന്റ് ദേബ്ജനി ഘോഷ് പറയുന്നു. ഇതിനായുള്ള ബദല്‍ മാര്‍ഗങ്ങള്‍ തങ്ങള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണെന്നും സീഡ് ഫണ്ടിംഗിനെ നിര്‍ത്തലാക്കുക എന്നത് ഇന്നൊവേഷനെ കൊല്ലുന്നതിന് തുല്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy