മീ ടു ഗൂഗിളിലും: പുറത്താക്കപ്പെട്ടത് 48 പേര്‍

മീ ടു ഗൂഗിളിലും: പുറത്താക്കപ്പെട്ടത് 48 പേര്‍

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ ആരോപണങ്ങളുടെ പേരില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത് 48 ജീവനക്കാരെയെന്ന് ഗൂഗിള്‍. ഇതില്‍ 13 പേര്‍ ഉയര്‍ന്ന പദവിയിലുള്ളവരാണ്.ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവ് ആന്‍ഡി റൂബിന്‍ അടക്കമുള്ളവരെയാണ് ഗൂഗിള്‍ പുറത്താക്കിയത്.

സ്ത്രികള്‍ക്കെതിരെയുള്ള അക്രമങ്ങളും അപമര്യാദകളും കര്‍ശനമായി നേരിടുന്നതിന്റെ ഭാഗമായാണ് ശക്തമായ നടപടി സ്വീകരിക്കുന്നതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കി.

ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള വാര്‍ത്ത വന്നതിന് പിന്നാലെ ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് പിച്ചൈ ഇക്കാര്യം വ്യക്തമാക്കുന്നത്.

മീ ടു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളും നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചാണ് സുന്ദള്‍ പിച്ചൈ ജീവനക്കാര്‍ക്ക് കത്തയച്ചത്.

പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. തൊഴിലിടത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവിഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി. ലൈംഗികാരോപണകേസില്‍ വിധേയരായവരെ പുറത്താക്കിയപ്പോള്‍ യാതൊരുവിധ നഷ്ടപരിഹാരവും ഗൂഗിള്‍ നല്‍കിയില്ല. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിലപാട് ഇതാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Comments

comments

Tags: Google