പേ ടിഎം: മോഷണം പോയത് പാസ്‌വേഡും ബിസിനസ് പ്ലാനും

പേ ടിഎം: മോഷണം പോയത് പാസ്‌വേഡും ബിസിനസ് പ്ലാനും

ന്യൂഡല്‍ഹി: പേ ടിഎം സ്ഥാപകനായ വിജയ് ശേഖറില്‍നിന്നും മോഷ്ടിച്ച വിവരങ്ങളില്‍ പാസ്‌വേഡ്, എന്‍ക്രിപ്റ്റഡ് ഇ-മെയ്‌ലുകള്‍, ബാങ്ക് എക്കൗണ്ട്, ക്യാഷ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് പ്ലാനുകള്‍, പേ ടിഎം എക്കൗണ്ടുകളുടെ പിന്‍ നമ്പര്‍ എന്നിവയുണ്ടായിരുന്നെന്നു പൊലീസ്. ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ അത് കമ്പനിയുടെ ഭാവിക്കു വന്‍തോതില്‍ ദോഷം ചെയ്യുമായിരുന്നെന്നും പൊലീസ് പറഞ്ഞു. മോഷ്ടിക്കപ്പെട്ട ഡാറ്റ 128 ജിബിയിലധികം വരുമെന്നും ഇവ 1000-ത്തോളം പേജുകള്‍ ഉള്ളവയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോഷ്ടിക്കപ്പെട്ടവയില്‍ പേ ടിഎമ്മിന്റെ കസ്റ്റമേഴ്‌സിന്റെ വിവരങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
വിജയ് ശേഖറിന്റെ പേഴ്‌സണല്‍ സെക്രട്ടറിയും കമ്പനിയിലെ മുന്‍ വൈസ് പ്രസിഡന്റുമായ(കമ്മ്യൂണിക്കേഷന്‍) സോണിയ ധവാന്‍, ഭര്‍ത്താവ് രൂപക് ജയിന്‍, പേ ടിഎം ജീവനക്കാരനായ ദേവന്ദ്ര കുമാര്‍ എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ വിജയ് ശേഖറുടെ വ്യക്തിവിവരങ്ങള്‍ മോഷ്ടിച്ചതിനു ശേഷം 20 കോടി രൂപ ആവശ്യപ്പെട്ടു ബ്ലാക്ക് മെയില്‍ ചെയ്യുകയുമുണ്ടായി.

Comments

comments

Categories: FK News
Tags: PayTM