ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വ്യോമയാന വിപണിയാകും

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വ്യോമയാന വിപണിയാകും

ന്യൂഡെല്‍ഹി: യുകെയെ പിന്തള്ളി 2024 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വ്യോമയാന വിപണിയാകുമെന്ന് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട്.

2037 ഓടെ ആഗോളതലത്തിലെ വ്യോമയാത്രക്കാരുടെ എണ്ണം 8.2 ബില്യണ്‍ ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലേറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടാവുക ഏഷ്യ പസഫിക് മേഖലയിലായിരിക്കും.

2020ന്റെ മധ്യത്തോടെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയെന്ന സ്ഥാനം യുഎസിനെ പിന്തള്ളി ചൈന സ്വന്തമാക്കും.അമേരിക്ക രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 2024ഓടെ ബ്രിട്ടനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുമെത്തും. നിലവില്‍ ലോകത്തെ പത്താമത്തെ വ്യോമയാന വിപണിയായ ഇന്തോനേഷ്യ 2030ഓടെ നാലാം സ്ഥാനത്തേക്ക് കയറിവരും. തായ്‌ലന്‍ഡ് പത്താം സ്ഥാനത്തേക്കുമെത്തും.

അടുത്ത രണ്ടുപതിറ്റാണ്ടുകാലത്തേക്ക് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ പോകുന്ന മേഖലകളിലൊന്ന് വ്യോമയാന വിപണിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

യാത്രക്കാരുടെ എണ്ണം ഇരട്ടിക്കുന്നതോടെ, മൂന്നരശതമാനത്തോളം അധികവളര്‍ച്ച മേഖലയിലുണ്ടാകുമെന്നാണ് കരുതുന്നത്. യാത്രക്കാരുടെ എണ്ണം മേഖലയില്‍ തൊഴില്‍ രംഗത്തും വലിയതോതിലുള്ള കുതിച്ചുചാട്ടമുണ്ടാക്കും. പത്തുകോടിയോളം പുതിയ തൊഴിലവസരങ്ങള്‍ വ്യോമയാന മേഖലയില്‍ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നു.

Comments

comments

Categories: Current Affairs

Related Articles