827 അശ്ലീല വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര നിര്‍ദേശം

827 അശ്ലീല വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: 827 അശ്ലീല വെബ്‌സൈറ്റുകള്‍ കൂടി നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

ഡെറാഡൂണില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായി നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

2018 സെപ്റ്റംബര്‍ 27 നായിരുന്നു കോടതി വിധി. വിധിപ്പകര്‍പ്പ് ഒക്ടോബര്‍ എട്ടിന് മന്ത്രാലയത്തിന് ലഭിച്ചു. കഴിഞ്ഞവര്‍ഷങ്ങളിലും നിരവധി അശ്ലീല വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

857 വെബ്‌സൈറ്റുകള്‍ നിരോധിക്കാനാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ പട്ടികയിലെ 30 വെബ്‌സൈറ്റുകളില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലെന്ന് ഐ.ടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം കണ്ടെത്തുകയായിരുന്നു. ഈ പട്ടിക ടെലികോം വകുപ്പിന് കൈമാറി. ഇതനുസരിച്ചാണ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം ലഭിച്ചത്.

Comments

comments

Categories: Current Affairs