ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷഓമി മുന്നില്‍

ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഷഓമി മുന്നില്‍

ന്യൂഡെല്‍ഹി:ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ നേതൃസ്ഥാനത്തിനായുള്ള മല്‍സരത്തില്‍ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഷഓമി മുന്നിലെത്തി. 27 ശതമാനം വിപണി വിഹിതമാണ് ഷഓമി സ്വന്തമാക്കിയിട്ടുള്ളതെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കം അഞ്ചു ശതമാനം വര്‍ധിച്ചു. മുന്‍ പാദത്തെ അപേക്ഷിച്ച് 24 ശതമാനത്തിന്റെ വര്‍ധനയാണ് ചരക്കുനീക്കത്തില്‍ ഉണ്ടായത്.

മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 77 ശതമാനവും കൈയടക്കിയത് മുന്‍നിരയിലുള്ള 5 കമ്പനികള്‍ ചേര്‍ന്നാണ്. മൊത്തം ഹാന്‍ഡ്‌സെറ്റ് വിപണിയുടെ പകുതിയോളം കഴിഞ്ഞ പാദത്തില്‍ സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. 400 മില്യണിലേറേ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.

10,000നും 20,000നും ഇടയില്‍ വിലയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയാണ് അതിവേഗ വളര്‍ച്ച നേടുന്നത്. കഴിഞ്ഞ പാദത്തിലെ വില്‍പ്പനയുടെ മൂന്നില്‍ ഒരു ഭാഗം ഈ വിഭാഗത്തില്‍ നിന്നായിരുന്നു. തങ്ങളുടെ പുതിയ ബ്രാന്‍ഡ് പോകോഫോണിന്റെ അവതരണവും ഷഓമിയെ ഇന്ത്യന്‍ വിപണിയിലെ നേതൃസ്ഥാനത്തില്‍ എത്തുന്നതിന് സഹായിച്ചു.

Comments

comments

Categories: Tech
Tags: Xiaomi