രാജ്യത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ എടിഎമ്മിനെതിരെ നടപടി

രാജ്യത്തെ ആദ്യത്തെ ബിറ്റ്‌കോയിന്‍ എടിഎമ്മിനെതിരെ നടപടി

ബെംഗളുരു: ഇന്ത്യയിലെ ആദ്യത്തെ ബിറ്റ്‌കോയിന്‍ എടിഎം അടച്ചുപൂട്ടി. സംരംഭത്തിന്റെ സഹസ്ഥാപകനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് നടപടി.

ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ വാണിജ്യ സമുച്ചയത്തില്‍ ഏതാനും ദിവസം മുമ്പാണ് യുണികോണ്‍ ടെക്‌നോളജീസ് എടിഎം സ്ഥാപിച്ചത്. ബിറ്റ്‌കോയിന്‍ വ്യാപാരം നടത്താനുള്ള സൗകര്യങ്ങള്‍ ഈ എടിഎമ്മില്‍ സജ്ജമാക്കിയിരുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ആലോചിച്ച ശേഷമാണ് എടിഎമ്മിനും, അതിന്റെ സ്ഥാപകര്‍ക്കുമെതിരായ നടപടികള്‍ സ്വീകരിച്ചതെന്ന് പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ (ക്രൈം) അലോക് കുമാര്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ അനുമതിയോ പ്രദേശിക അതോറിറ്റികളുടെ വ്യാപാര ലൈസന്‍സോ എടിഎമ്മിന് ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളോട് ആര്‍ബിഐ യോജിക്കുന്നില്ല. ഇത്തരം ഇടപാടുകള്‍ക്ക് ഇന്ത്യയില്‍ അനുമതിയും ആര്‍ബിഐ നിഷേധിച്ചിരിക്കുകയാണ്.

Comments

comments

Categories: Business & Economy, Slider