ബിഎസ് 4 വാഹനങ്ങളുടെ വില്‍പ്പന 2020 മാര്‍ച്ചോടെ നിര്‍ത്തലാക്കും

ബിഎസ് 4 വാഹനങ്ങളുടെ വില്‍പ്പന 2020 മാര്‍ച്ചോടെ നിര്‍ത്തലാക്കും

ന്യൂഡെല്‍ഹി: 2020 മാര്‍ച്ച് 31ന് ശേഷം ഭാരത് സ്റ്റേജ് നാല് (ബിഎസ് 4) നിലവാരത്തിലുള്ള എന്‍ജിനുകളില്‍ പുറത്തിറങ്ങിയ വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കരുതെന്ന് സുപ്രീം കോടതി.മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളവ ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി.

വായുമലിനീകരണത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബിഎസ് മാനദണ്ഡത്തിലൂടെ വാഹന എന്‍ജിനില്‍ നിന്ന് പുറംതള്ളുന്ന മലിനീകരണത്തിന്റെ അളവ് നിയന്ത്രിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ബിഎസ് 3 വാഹനങ്ങളെ അപേക്ഷിച്ച് ബിഎസ് 4 വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. ബിഎസ് 6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Auto, Current Affairs, Slider

Related Articles