ജിയോ പേമെന്റ് ബാങ്ക് ഉടന്‍ സേവനം ആരംഭിച്ചേക്കും

ജിയോ പേമെന്റ് ബാങ്ക് ഉടന്‍ സേവനം ആരംഭിച്ചേക്കും

മുംബൈ: വമ്പന്‍ ഓഫറുകളുമായി ജിയോ പേമെന്റ് ബാങ്ക് സേവനം ഉടന്‍ ആരംഭിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയാറെടുക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്‌മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

70:30 എന്ന അനുപാതത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യുമായി സഹകരിച്ചാണ് ആര്‍ഐഎല്‍ പേമെന്റ് ബാങ്ക് തുടങ്ങുന്നത്. ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്‌മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളത്. അനുമതി ലഭിച്ചതിനുശേഷം ഭാരതി എയര്‍ടെല്‍ ആണ് 2016 നവംബറില്‍ ആദ്യമായി പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

Comments

comments

Categories: Business & Economy