രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ നീക്കം

രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ നീക്കം

കൊച്ചി: രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ പൊതു-സ്വകാര്യ കമ്പനികള്‍ തയാറെടുക്കുന്നു. വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും ഉയരുന്ന വിലയും കണക്കിലെടുത്താണ് കമ്പനികളുടെ നീക്കം.

നിലവില്‍ 1343 പെട്രോള്‍ പമ്പുകളുളള റിലയന്‍സ് സമീപഭാവിയില്‍ പമ്പുകളുടെ എണ്ണം 5000 ആയി ഉയര്‍ത്താനാണ് പദ്ധതിയിടുന്നത്. പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് റിലയന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്.

പൊതുമേഖല കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ മൂന്നുവര്‍ഷത്തിനകം 40,000 പമ്പുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

ആഗോള പെട്രോളിയം കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം ഇന്ത്യയില്‍ 3500 പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള അനുമതി 2016 ഒക്ടോബറില്‍ കരസ്ഥമാക്കിയിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബി.പി റിലയന്‍സിന്റെ എണ്ണ ഖനനവിപണന മേഖലയില്‍ പങ്കാളിയാണ്.

ആദ്യഘട്ടത്തില്‍ 2000 എണ്ണം തുടങ്ങാനായി ബിപി റിലയന്‍സുമായി ഉടമ്പടിയുണ്ടാക്കി. മൂന്നുവര്‍ഷത്തിനിടെ ദേശീയ പാതയോരങ്ങളില്‍ 2,000 പമ്പുകള്‍ സംയുക്തമായി തുറക്കാനാണ് തീരുമാനം.രാജ്യത്ത് മൊത്തമുള്ള 57,312 പെട്രോള്‍ പമ്പുകളില്‍ 5,800 എണ്ണം റിലയന്‍സ്, എസ്സാര്‍, ഷെല്‍ എന്നീ സ്വകാര്യ കമ്പനികളുടേതാണ്.

Comments

comments

Categories: Business & Economy
Tags: Petrol pumps