സീയൂള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

സീയൂള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ന്യൂഡല്‍ഹി: 2018ലെ സീയൂള്‍ സമാധാന പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ലഭിച്ചു.

രാജ്യത്ത് ജനാധിപത്യത്തിനും മാനവ വികസനത്തിനും മോദി നല്‍കിയ സംഭാവനകള്‍കൂടി കണക്കിലെടുത്താണ് അവാര്‍ഡെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പടുത്തി.

രാജ്യത്തുനിന്നും അഴിമതി തുടച്ചുനീക്കാന്‍ മോദി നടത്തിയ നോട്ടുനിരോധനം പോലുള്ള കാര്യങ്ങള്‍ ലോകശ്രദ്ധ നേടിയതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഈ അവാര്‍ഡ് ലഭിക്കുന്ന 14-ാമത്തെ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ മുന്‍ സെക്രട്ടറി ജനറല്‍ കൊഫീ അന്നന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ എഞ്ചല മെര്‍കെല്‍ തുടങ്ങിയവര്‍ ഈ അവാര്‍ഡ് നേടിയിട്ടുണ്ട്.

Comments

comments

Categories: Current Affairs, Slider