കണ്‍സ്യൂമര്‍ ഡാറ്റ സുരക്ഷിതം: പേ ടിഎം

കണ്‍സ്യൂമര്‍ ഡാറ്റ സുരക്ഷിതം: പേ ടിഎം

ന്യൂഡല്‍ഹി: തങ്ങളുടെ കൈവശമുള്ള കണ്‍സ്യൂമര്‍ ഡാറ്റ സുരക്ഷിതമാണെന്നു പേ ടിഎം. ഇ-വാലറ്റ് ഭീമനായ പേ ടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിപരമായ വിവരങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു കണ്‍സ്യൂമര്‍ ഡാറ്റ ചോര്‍ന്നതായുള്ള വാര്‍ത്ത പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണു കമ്പനി പ്രസ്താവനയിറക്കിയത്.
‘ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിഗത ഡാറ്റയാണു മോഷണം പോയത്. തിങ്കളാഴ്ച മൂന്നു പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതും ഇതിന്റെ പേരിലാണ്. ഞങ്ങളുടെ കണ്‍സ്യൂമര്‍ ഡാറ്റ ഏറ്റവും ഉയര്‍ന്നതും പഴുതില്ലാത്ത വിധം സുരക്ഷാ സംവിധാനങ്ങളാല്‍ പരിരക്ഷിച്ചിരിക്കുന്നതുമാണെന്നും’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20-നാണു വിജയ് ശേഖറിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായി ഫോണില്‍ ബന്ധപ്പെട്ടത്. തായ്‌ലാന്‍ഡ് ആസ്ഥാനമായുള്ള നമ്പറില്‍നിന്നായിരുന്നു ഫോണ്‍ കോള്‍ ലഭിച്ചത്. അപ്പോള്‍ വിജയ് ജപ്പാനിലുമായിരുന്നു. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ പേഴ്‌സണല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഫോണിലൂടെ ഭീഷണി മുഴക്കിയത്.

Comments

comments

Categories: FK News
Tags: PayTM